വീനിത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് നായകൻ; നായിക കീർത്തി സുരേഷ്..!!

57

മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള കൂട്ടുകെട്ട് ആണ് മോഹൻലാൽ ശ്രീനിവാസൻ എന്നിവരുടെ. ഇപ്പോഴിതാ മലയാളത്തിലെ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള വിനീത് ശ്രീനിവാസൻ ഏറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിൽ കൂടി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മോഹൻലാലിൻറെ നായികയായി ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് ചുവടു വെക്കുകയും തുടർന്ന് മഹാ നടി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് അടക്കം സ്വന്തമാക്കിയ കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടന്നില്ല എങ്കിൽ കൂടിയും ചിത്രത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തുകയും ധാരണയിൽ ആകുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

You might also like