വിദ്യാർത്ഥികളെ ഇറക്കാൻ സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടർക്ക് മുട്ടൻപണി കൊടുത്ത് കളക്ടർ, കയ്യടി..!!

79

വിദ്യാർഥികളെ നിശ്ചിത സ്റ്റോപ്പിൽ ഇറക്കാൻ വിമുഖ കാണിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക് നൽകിയത് മുട്ടൻ പണി തന്നെ ആയിരുന്നു. ബസിലെ കണ്ടക്ടറോട് പത്ത് ദിവസം ശിശു ഭവനിൽ ജോലി ചെയ്യാൻ ആണ് കളക്ടർ നിർദ്ദേശം നൽകിയത്.

കളക്ടറുടെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;

മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാർത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ല‍ഭിച്ച പരാതിയിൽ മലപ്പുറം ആർ.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആർ.ടി.ഒ ബസ് പിടിച്ചെടുക്കുകയും ചെയിതിട്ടുണ്ട്. ബസിലെ കണ്ടകടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ബസ് കണ്ടകടര്‍ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയിതിട്ടുണ്ട്. ഈ കാലയളവില്‍ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണ്.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കു ശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ …

Posted by Collector Malappuram on Wednesday, 24 July 2019

You might also like