ബൈക്കിൽ ഇരിക്കവേ മണ്ണ് മൂടിയ നിലയിൽ പ്രിയദർശൻ; കവളപ്പാറയെ നടുക്കിയ കാഴ്ച, ഹൃദയം തകർന്ന് രക്ഷാപ്രവർത്തകർ..!!

39

കേരളത്തെ ദുരിതത്തിൽ ആഴ്ത്തിയ മഴ തുടരുമ്പോൾ ഏറ്റവും വലിയ ദുരിതം ഉണ്ടായത് കവലപ്പാറയിലും പുത്തുമലയിലും ആയിരുന്നു. നിരവധി ആളുകൾ രണ്ടിടങ്ങളിൽ ഉരുൾ പൊട്ടലിലും തുടർന്ന് ഉണ്ടായ മണ്ണ് ഇടിച്ചിലിലും ഇല്ലാതെ ആയത്. ഇനിയും ഏറെ ആളുകളുടെ മൃത ശരീരങ്ങൾ കണ്ടെത്താനും ഉണ്ട്.

കവളപ്പാറ താന്നിക്കൽ പ്രിയദർശന്റെ മൃതദേഹം ആണ് തിങ്കളാഴ്ച കണ്ടെത്തിയത്, അതും ബൈക്കിന് മുകളിൽ ഇരിക്കുന്ന നിലയിൽ. പ്രിയദർശന്റെ വീട്ടിൽ അമ്മയും അമ്മമ്മയും ഉണ്ടായിരുന്നു ഇരുവരും ദുരിതത്തിൽ ഇല്ലാതെ ആയി.

അമ്മ രാഗിണിയുടെ മൃതദേഹം കണ്ടെത്തി, അമ്മമ്മയെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല, വീട്ടിൽ എത്തി, കാറിനും വീടിനും ഇടയിൽ ബൈക്ക് വെക്കുന്നതിന് ഇടയിൽ ആണ് ഭീമമായ മണ്ണിടിച്ചിൽ ഉണ്ടായത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബൈക്കിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ തന്നെ ഭീമമായ മണ്ണ് പ്രിയദർശനേയും കടുംബത്തെയും വീടിനെയും വിഴുങ്ങി കഴിഞ്ഞിരുന്നു.

തൊട്ട് അടുത്ത വീട്ടിൽ സുഹൃത്തിനോട് സംസാരിക്കുന്നതിന് ഇടയിൽ ആണ് അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു പ്രിയദർശൻ വീട്ടിലേക്ക് പോയത്, തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകുക ആയിരുന്നു, കവളപ്പാറയിൽ 59 ആളുകൾ ആണ് മണ്ണിന് അടിയിൽ ആയത്. ഇതിൽ 20 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത്. ബാക്കി ഉള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

You might also like