ചാക്കുകൾ ചുമന്ന് കയറ്റി ടോവിനോ, കൂട്ടിന് ജോജുവും; നിലമ്പൂരിന് സഹായങ്ങളുമായി താരങ്ങൾ നേരിട്ട് എത്തി..!!

23

ഇത്തവണത്തെ മഴ ദുരിതത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് നിലമ്പൂർ ആണ്, ഉരുൾപൊട്ടലും മണ്ണിടിച്ചിലും മറ്റുമായി വീണ്ടും കൂടെ പിറപ്പുകളും നഷ്ടമായ ഇവിടെയുള്ള ഒട്ടനവധി ആളുകൾ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ് അഭയം തേടിയിരിക്കുന്നത്.

അവർക്ക് ആവശ്യമുള്ള കുടിവെള്ളം അടക്കം ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള സാധനങ്ങളുമായി ആണ് ടോവിനോ തോമസിന്റെ വീട്ടിൽ നിന്നും ഉള്ള കളക്ഷൻ സെന്ററിൽ നിന്നും സാധനങ്ങളുമായി നിലമ്പൂരിലേക്ക് തിരിച്ചിരിക്കുന്നത്. ഒരു ട്രക്ക് സാധനങ്ങൾ ആണ് ടോവിനോ എത്തിക്കുന്നത്.

https://youtu.be/jlZn_dh4lnk

അതിനൊപ്പം തന്നെ കേരളത്തിലെ മലയാളികളുടെ ഏറ്റവും ഫേസ്ബുക്ക് ഗ്രൂപ്പ് ആയ ഗ്ലാസ്സിലെ നുരയും പ്ലെറ്റിലെ കറിയും (ജിൻപിസി) ടീമും ജോജു ജോർജും ചേർന്നാണ് മൂന്ന് ലോഡ് സാധനങ്ങൾ എത്തിക്കുന്നത്. മൂന്ന് ലോഡ് സാധനങ്ങൾ ആണ് ഇവർ നിലമ്പൂർ എത്തിച്ചിരിക്കുന്നത്. താരങ്ങൾ നേരിട്ട് തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത്.

ഗ്രൂപ്പ് അഡ്മിൻ അജിത്ത്, നടൻ ജോജു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎൻപിസി ഗ്രൂപ്പ് അംഗങ്ങൾ ദുരിതബാധിതർക്കായി സമാഹരിച്ച് എത്തിക്കുന്നത് കോട്ടയം, എറണാകുളം എന്നീ കളക്ഷൻ സെന്ററുകളിൽ നിന്നും ആണ്.