എന്ത് സഹായത്തിനും ഞാൻ ഉണ്ടാവും ലിലുവിന്റെ അമ്മയെ ആശ്വസിപ്പിച്ച് മമ്മൂട്ടി..!!

14

കേരളം വീണ്ടും മഴയിൽ ദുരിതങ്ങൾ പെറുമ്പോൾ രക്ഷാപ്രവർത്തനം നടത്താൻ ഇറങ്ങി ജീവത്യാഗം ചെയിത ലിലു ഇപ്പോൾ കേരളക്കരയുടെ തീരവേദനകളിൽ ഒന്നായി മാറിയിരിക്കുന്നു.

സ്വന്തം ജീവൻ പോലും ബാലി നൽകി പ്രളയ ബാധിതർക്ക് രക്ഷയാകാൻ എത്തിയ ലിലു ഓർമായായത് ചാലിയാർ പുഴ കരകവിഞ്ഞു ഒഴുകിയപ്പോൾ ഒറ്റപ്പെട്ട് പോയ സ്ഥലത്തെ രക്ഷാപ്രവർത്തനം നടത്തുമ്പോൾ ആയിരുന്നു.

ഇപ്പോഴിതാ മകൻ നഷ്ടമായ അമ്മ പുഷ്പലതക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയുടെ പ്രിയ താരം മമ്മൂട്ടി, എന്താ ആവശ്യം ഉണ്ടെങ്കിലും വിളിക്കാം എന്നും എല്ലാ വിധ സഹായങ്ങൾക്കും താൻ കൂടെ ഉണ്ടാവും എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയെ പോലെ ഒരു വലിയ മനുഷ്യൻ നൽകുന്ന ആശ്വാസ വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനവും സഹോദരന് മേൽ ലഭിക്കുന്ന ആദരവും ആണെന്ന് ലിലുവിന്റെ സഹോദരൻ പറയുന്നു.

കുണ്ടായിതൊടിലെ ബന്ധുവീട്ടിൽ ആണ് ഇപ്പോൾ ലിലുവിന്റെ കുടുംബം, ലിലുവിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നത് ഇവിടെയാണ്.

മാതാപിതാക്കളെ ദുരിതാശ്വാസ ക്യാമ്പിൽ ആക്കിയ ശേഷം ആയിരുന്നു സുഹൃത്തുക്കൾക്ക് ഒപ്പം ലിലുവും രക്ഷാപ്രവർത്തനം നടത്താൻ രണ്ട് തോണിയിൽ ആയി പോയത്, രക്ഷാപ്രവർത്തനം കഴിഞ്ഞു തിരിച്ചു മടങ്ങുമ്പോൾ എല്ലാവരും കൂടെ ഉണ്ടെന്ന് ആണ് കരുതിയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ ആണ് ലിലുവിനെ കാണാനില്ല എന്നുള്ള കാര്യങ്ങൾ അറിയുന്നതും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിനെ മൃത്യു ശരീരം കണ്ടെത്തുന്നതും.

ആദരാഞ്ജലികൾ

Posted by Mammootty on Monday, 12 August 2019