6 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച കണ്മണി; പ്രളയം അമ്മയെ കൊണ്ടുപോയപ്പോൾ കുഞ്ഞിന് മുലയൂട്ടി ദുരിതാശ്വാസ ക്യാമ്പിലെ അമ്മമാർ..!!

118

അമ്മിഞ്ഞ പാലിന്റെ മണം മാറുംമുമ്പേ അമ്മയെ നഷ്ടമായ കുഞ്ഞിന് ഇപ്പോൾ ഒട്ടനവധി പൊറ്റമ്മമാർ ഉണ്ട്, ദുരിതാശ്വാസ ക്യാമ്പിൽ മുലയൂട്ടുന്നത് ഈ പൊറ്റമ്മമാർ തന്നെ.

കഴിഞ്ഞ ദിവസം ആണ് വെള്ളം കയറിയ വീട് ഒഴിയുന്നതിന് ഇടയിൽ ആണ് പനമരം മന്തോത്ത് കാക്കത്തോട് കോളനിയിൽ മുത്തു കുഴഞ്ഞു വീണ് മരിച്ചത്. മുത്തുവിന്റെ മകൾ ആണ് ആറു മാസം മാത്രം പ്രായമുള്ള ദൃശ്യ.

അഞ്ചു കുന്നു ഗാന്ധി മെമ്മോറിയൽ വിദ്യാലയത്തിൽ താൽകാലിക ദുരിതാശ്വാസ ക്യാമ്പിൽ ആണ് ദൃശ്യ ഇപ്പോൾ. അച്ഛൻ ബാബുവാണ് ദൃശ്യക്ക് ഒപ്പം ഉള്ളത്.

ആറു വർഷത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനും ഒടുവിൽ ആണ് മുത്തുവിനും ബാബുവിനും കുഞ്ഞുണ്ടായത്.

അമ്മയെ നഷ്ടമായ ദൃശ്യയെ സ്വന്തം മകളെ പോലെയാണ് ക്യാമ്പിൽ ഉള്ളവർ നോക്കുന്നത്, താരാട്ട് പാടി ഉറക്കിയും സമ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർ അവൾക്ക് മുലപ്പാൽ നൽകുകയും ചെയ്യുന്നു.