23ആം വയസ്സിലെ വിവാഹം, നിശ്ചയത്തിന്റെ അന്നാണ് ഞാൻ ജെസ്സിയെ നേരിൽ കാണുന്നത്, പ്രണയത്തെ കുറിച്ച് വിജയ് സേതുപതി..!!

73

തമിഴകത്തെ എറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരുടെ നിരയിലേക്ക് എത്തുകയാണ് വിജയ് സേതുപതി. വന്ന വഴികൾ, സിനിമക്ക് വേണ്ടി നേരിട്ട കഷ്ടപ്പാടുകൾ എല്ലാം ഉള്ള വിജയ് സേതുപതി, തമിഴ് സിനിമയിലെ ഏറ്റവും സിംപിൾ ആയ സൂപ്പർ താരങ്ങളിൽ ഒരാൾ ആണ്.

സിനിമകൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുമ്പോൾ തന്റെ പ്രണയം പൂവണിഞ്ഞത് എങ്ങനെയാണ് എന്ന് വ്യക്തമാക്കുകയാണ് വിജയ് സേതുപതി,

“ചെറിയ പ്രായത്തിൽത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാൾ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ ഇരുപതാം വയസ്സിൽ ഗൾഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്.

ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവൾ ഓകെ പറഞ്ഞു. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം. നിശ്ചയത്തിന്റെ അന്നാണ് നേരിൽക്കാണുന്നത്. പിന്നെ ഗൾഫിലേക്ക് പോയില്ല.”- വിജയ്‌ പറയുന്നു.