വീണ്ടും ലൂസിഫർ പോസ്റ്റർ ലീക്ക് ആയി; ഇത് മൂന്നാമത്തേത് എന്ന് പൃഥ്വിരാജ്..!!

122

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയ്‌ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടിരിക്കുന്നത്. അതിന് ഒപ്പമാണ് ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകൾ ലീക്ക് ആയത്.

So I guess..with a film like #Lucifer it’s pretty much impossible to design a marketing campaign. You have a plan in…

Posted by Prithviraj Sukumaran on Wednesday, 20 February 2019

ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പബ്ലിസിറ്റി പ്രൊമോഷന് നൽകിയ പോസ്റ്റർ പത്ത് മിനിറ്റിനു ഉള്ളിൽ സോഷ്യൽ മീഡിയയിൽ എത്തി എന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇപ്പോൾ ഒരു പോസ്റ്ററിന് ഒപ്പം ലീക്ക് ചെയ്ത മൂന്നാം പോസ്റ്റർ എന്ന തലക്കെട്ടോടെ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leaked poster #3 ?#Lucifer

Posted by Prithviraj Sukumaran on Thursday, 21 February 2019

You might also like