മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹിക്കാൻ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ; ശരത് കുമാറിനെ കുറിച്ച് റയാൻ..!!

119

തമിഴത്തെ സൂപ്പർ നായകനാണ് ശരത് കുമാർ, തെന്നിധ്യൻ സൂപ്പർ നായിക ആയിരുന്ന രാധികയാണ് ശരത് കുമാറിന്റെ ഭാര്യ. എന്നാൽ ശരത് കുമാറിന്റെ രണ്ടാം വിവാഹം ആയിരുന്നു രാധികയും ആയി ഉള്ളത്. രാധികയുടെ മൂന്നാം വിവാഹവും ആയിരുന്നു ശരത് കുമാറും ആയി ഉള്ളത്.

എന്നാൽ ഇവർ ഇപ്പോൾ സന്തുഷ്ട കുടുംബമാണ് നയിക്കുന്നത്. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാന്‍.

റയാൻ സോഷ്യൽ മീഡിയയിൽ ശരത് കുമാറിനെ കുറിച്ച് എഴുതിയ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പോസ്റ്റ് ഇങ്ങനെ,

എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയിൽ എത്തി. മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ. എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിനു ഞാനൊരു ഭാരമായി ഇതുവരെ തോന്നിയിട്ടില്ല. ട്രോളുകളോട്. ഇനിയെങ്കിലും വിദ്വേഷമല്ലാതെ, സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ.

കുട്ടിയുടുപ്പിട്ട് കണ്ടാൽ ഫേസ്ബുക്ക് മെസഞ്ചറിൽ തള്ളി കയറുന്നവർക്ക് പെണ്കുട്ടിയുടെ കിടിലം മറുപടി..!!

എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!

You might also like