ഷാർജയിൽ മലയാളി യുവാവ് ഏഴാം നിലയിൽ നിന്നും വീണു മരിച്ചു; സുഹൃത്തിനെ അറസ്റ്റ് ചെയ്തു..!!

22

ഷാർജയിൽ യുവാവ് ഏഴാം നിലയിൽ നിന്നും വീണ് മരിച്ചു, ഒപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ വാച്ച്മാനെ പോലീസ് അറസ്റ്റു ചെയ്തു.

ഗോപകുമാർ എന്ന യുവാവ് എന്നാണ് ഏഴാം നിലയിൽ നിന്നും താഴേക്ക് പതിച്ചത്, മുപ്പത്തിരണ്ട് വയസുള്ള ഗോപകുമാർ വിവാഹിതനും മൂന്നര വയസുള്ള കുട്ടിയുടെ അച്ഛനും ആണ്.

നാട്ടിൽ ഉള്ള സുഹൃത്തുക്കൾ നൽകുന്ന വിവരം അനുസരിച്ച് ഗോപകുമാറിന് കട ബാധ്യതകളോ സാമ്പത്തിക ബാധ്യതകളോ ഒന്നും തന്നെ ഇല്ല, കൂടാതെ എല്ലാ ദിവസവും ഭാര്യയെയും കുട്ടിയെയും ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്യും, രാവിലെ സുഹൃത്തുക്കൾക്ക് ഒപ്പം ജിമ്മിലും പോകുമായിരുന്നു.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടന്‍ പൊലീസ് എത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടെ താമസിക്കുന്ന വാച്ച്മാനെ കസ്റ്റഡിയിൽ എടുത്തു, അന്വേഷണം പൂർത്തിയാകാതെ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് പോലീസ് പറയുന്നത്.

You might also like