പാകിസ്താനിയുടെ ബാർബർ ഷോപ്പിൽ കയറി അഭിനന്ദൻ സ്റ്റൈൽ മീശ വെച്ച് മലയാളികൾ..!!

39

സിനിമയുടെ സിനിമ താരങ്ങളുടെയും മാത്രം പുറകെ നടന്ന കാലത്തിന് മാറ്റം വന്നു തുടങ്ങി ഇരിക്കുന്നു. പാകിസ്ഥാൻ പോർ വിമാനം വെടിച്ചു വീഴ്ത്തി ഇന്ത്യൻ സേനയുടെ കരുത്ത് കാണിച്ച സ്വന്തം വിമാനം തകർന്ന് വീണ്, പാക് സേനയുടെ മുന്നിൽ അകപ്പെട്ടിട്ടും നെഞ്ച് ഉറപ്പോടെ നിന്ന അഭിനന്ദൻ വർത്തമാൻ ആണ് ഇന്നത്തെ തലമുറയുടെ ഹീറോ.

എന്നും എവിടെയും ഏതിനും വ്യത്യസ്തത തേടുന്ന ആളുകൾ ആരെന്ന് ചോദിച്ചാൽ അത് മലയാളികൾ തന്നെയാണ്. സൗദിയിൽ ഉള്ള ഒരു പറ്റം യുവാക്കൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

ജിദ്ദയിൽ ഉള്ള പാകിസ്ഥാനിയുടെ ബാർബർ ഷോപ്പിൽ കയറി, അഭിനന്ദൻ സ്റ്റൈൽ മീശ വെട്ടിയിരിക്കുകയാണ് യുവാക്കൾ. പാക് സേനയുടെ വിമാനവും തകർത്ത് പാകിസ്താനിയെ കൊണ്ട് മീശയും വടിപ്പിച്ച് ഇത് മലയാളി സ്റ്റൈൽ പ്രതികാരം എന്ന് പറഞ്ഞിരിക്കുന്നു യുവാക്കൾ.