4 വർഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ; ആഘോഷമാക്കി ആരാധകർ..!!

36

ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ തിരിച്ചു വരവിനായി നീണ്ട കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. മലയാള സിനിമയിലെ പോലീസ് എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് ആദ്യം ഓർമ്മ വരുന്ന മുഖം സുരേഷ് ഗോപിയുടേത് ആയിരിക്കും. ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും സിനിമയിലേക്ക് സുരേഷ് ഗോപി എത്തുന്നതിന് ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ.

എന്നാൽ, ആ ആരാധകർക്ക് ഇരട്ടി മധുരം ആണ് സുരേഷ് ഗോപി ഇപ്പോൾ നൽകിയിരിക്കുന്നത്. ലേലം 2ന് മുന്നേ സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചെത്തി ഇരിക്കുന്നു.

സിനിമ തിരക്കുകളിൽ നിന്നും അവധി എടുത്ത് സാമൂഹിക പ്രവർത്തനത്തിലും ടെലിവിഷൻ അവതാരകൻ ഒക്കെ ആയി മാറിയ സുരേഷ് ഗോപി, ബിജെപി നോമിനെറ്റ് ചെയ്ത എം പി ആയി രാഷ്ട്രീയ മേഖലയിലേക്ക് മാറിയപ്പോൾ, ആരാധകർ ഏറെ നിരാശർ ആയിരുന്നു.

എന്നാൽ ഇതാ, തമിഴ് ചിത്രത്തിലൂടെ സുരേഷ് ഗോപി തിരിച്ചെത്തുകയാണ്, ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. 4 വര്‍ഷത്തിനു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ഇത്. 2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രം ഷെയര്‍ ചെയ്തത്. വീണ്ടും വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്പീശനും സിനിമയിൽ എത്തുകയാണ് നായികയായി. സുരേഷ് ഗോപി ഡോക്ടറുടെ വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്.

Glad to join the "Thamizharasan" team#tamizharasan#vijayantony#Babuyogeswaran

Posted by Suresh Gopi on Monday, 4 March 2019

You might also like