കല്പനയുടെ ഓർമകൾക്ക് ഒരു വയസ്സ്; മികച്ച അഭിനയത്രിയായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ നടി..!!

36

പ്രേക്ഷകരെ ചിരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ നടി കല്പനയുടെ ഓര്മകൾക്ക് ഇന്ന് ഒരു വയസ്സ് തികയുന്നു. കഴിഞ്ഞ വർഷം ജനുവരി 25നിനാണ് ഹൈദരാബാദിൽ സിനിമ ചിത്രീകരണത്തിന് ഇടയിൽ കല്പന എന്ന ഹാസ്യ സാമ്രാട്ട് മരണമടയുന്നത്.

300ലേറെ സിനിമകളിൽ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടും തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല എന്നാണ് കല്പന കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞത്. എല്ലാവരും എപ്പോഴും പറയുന്നത് കോമഡി ആണ് ഏറ്റവും ചെയ്യാൻ ബുദ്ധിമുട്ട് എന്നാണ്, അങ്ങനെ എങ്കിൽ എത്രയോ മികച്ച നടനുള്ള അവാർഡുകൾ ജഗതിക്ക് ലഭിച്ചേനെ,തമിഴ്നാട്ടിൽ എന്നെ വിളിച്ചിരുന്നത് സിരിപ്പ് നടികൈ എന്നാണ്, കല്പനയുടെ വാക്കുകൾ ആയിരുന്നു ഇത്.