14കാരിയെ ജോലിക്ക് നിർത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്ക് എതിരെ കേസ്..!!

55

തെന്നിധ്യൻ നടി ഭാനുപ്രിയക്ക് എതിരെ പ്രായപൂർത്തിയാകാത്ത പേൻകുട്ടിയെ ജോലിക്ക് നിർത്തിന് കേസ്, 14 കാരിയായ പെണ്കുട്ടിയെ ജോലിക്ക് നിർത്തി പീഡിപ്പിച്ച കേസിൽ ആണ് പോലീസ് കേസ് എടുത്തത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ പ്രഭാവതി എന്ന യുവതിയാണ് മകളെ പീഡിപ്പിച്ചു എന്ന ആരോപണവുമായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ട് മാസമായി കുട്ടിക്ക് ശമ്പളം നൽകുന്നില്ല എന്നും വീട്ടുമാരുമായി ബന്ധപ്പെടാൻ പോലും സമ്മതിക്കുന്നില്ല എന്നും യുവതി പറയുന്നു. പതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം നൽകാം എന്നു പറഞ്ഞിരുന്നു എന്നും അറിയുന്നു.

അതേ സമയം, ഈ പെണ്കുട്ടി, ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷണം നടത്തി എന്ന പേരിൽ ഭാനുപ്രിയ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നതായി എസ് ഐ പറയുന്നു, ഇതിന് പ്രതികാരം എന്ന നിലയിൽ ആണ് പെണ്കുട്ടിയുടെ പരാതി എന്ന് ഭാനുപ്രിയ പറയുന്നു.

ശമ്പളം നല്കാത്തതിന് പുറമെ, ഭാനുപ്രിയയുടെ സഹോദരൻ പീഡിപ്പിച്ചു എന്നും പെണ്കുട്ടി പരാതിയിൽ പറയുന്നു.

You might also like