ആസിഡ് ആക്രമണത്തിന്റെ വേദനകളിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച്..!!

149

2019 പിറന്നതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പുതിയ ചലഞ്ച് ആണ് 10 ഇയർ ചലഞ്ച്. 2019 ലെ ഫോട്ടോക്ക് ഒപ്പം 2009 ലെ ഫോട്ടോയും ചേർത്ത് നിരവധി ആളുകൾ ആണ് ദിനം പ്രതി പോസ്റ്റ് ചെയ്യുന്നത്.

മലയാളത്തിലെ മിക്ക നടിനടമാരും ഈ ചലഞ്ച് ഏറ്റെടുത്ത് പോസ്റ്റുകൾ ഇട്ടിരുന്നു. തുടർന്ന് യുവാക്കളും യുവതികളും തുടങ്ങി ഒട്ടേറെ ആളുകൾ ചലഞ്ചിൽ ഭാഗമായി.

എന്നാൽ ആസിഡ് ആക്രമണത്തിൽ മുഖം വികൃതമായ ലക്ഷ്മിയുടെ ചലഞ്ച് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. 2005ൽ ആയിരുന്നു ലക്ഷ്മി ആസിഡ് ആക്രമണത്തിൽ പരിക്ക് എല്ക്കുന്നത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനാറാം വയസ്സിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിൽ ഇരയായത്.

ലക്ഷ്മിയുടെ 2005ലെ മുഖവും ആസിഡ് ആക്രമണം നടന്ന ശേഷമുള്ള മുഖവും ചേർത്തുവച്ചുള്ള ‘ടെൻ ഇയർ ചാലഞ്ച് ചിത്രമാണ്’ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുന്നത്.

വിവാഹം കഴിച്ചു, മകൻ ഉണ്ടായ ശേഷം ഞങ്ങൾ വേർപിരിഞ്ഞു; ജീവിതത്തിലെ ഒറ്റപ്പെടലുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്..!!

You might also like