കസബ ചിത്രത്തെ കുറിച്ച് അന്ന് പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുന്നു; പാർവതി തിരുവോത്ത്..!!

45

കസബ ചിത്രത്തിന്റെ സ്ത്രീ വിരുദ്ധതയെ കുറിച്ച് അന്ന് പറഞ്ഞ വാക്കുകളിൽ നിന്നും ഉറച്ചു നിൽക്കുന്നു എന്ന് നടി പാർവതി തിരുവോത്ത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

താൻ പറഞ്ഞ വാക്കുകളെ ചില ഓണ്ലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചത് ആണെന്നും നടി പറയുന്നു. കസബ വിവാദത്തിൽ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ചുള്ള ചോദ്യത്തിന് പാർവതി നൽകിയ മറുപടി ഇങ്ങനെ,

‘ആളുകൾക്ക് മനസിലാകാത്തതിന്റെ വലിയ പങ്ക് ചില മാധ്യമങ്ങൾക്കാണ്. ഓൺലൈൻ തലക്കെട്ടുകൾ ആണ് അതിന്റെ കാരണം. ഞാൻ ഒരു സൂപ്പർ സ്റ്റാറിനെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു അതെല്ലാം. ആൾക്കാർക്ക് എവിടെയാണ് സമയം? മുഴുവൻ ഇരുന്ന് വായിക്കാൻ. ഞാൻ അത് പറഞ്ഞതിൽ എന്റെ പ്രവർത്തന മേഖലയിൽ ഉള്ള ചിലർക്ക് പോലും പ്രശ്നം ഉണ്ടായിരുന്നു. എന്തിനായിരുന്നു അങ്ങനെ പറഞ്ഞതെന്ന് പലരും ചോദിച്ചു. എന്നാൽ ഞാൻ പറഞ്ഞത് ക്ലിയർ ആയി കണ്ടിരുന്നോ എന്ന ചോദ്യത്തിന് ‘ഇല്ല, പറഞ്ഞ് കേട്ടതാണ്’ എന്നായിരുന്നു പലരുടെയും മറുപടി.‘

അന്ന് പറഞ്ഞ കാര്യത്തിൽ ഇന്നും ഉറച്ച് നിൽക്കുന്നു, കസബ ഇറങ്ങിയ സമയത്ത് ഇതേക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു. ആ സമയത്താണ് ഞാനും പറഞ്ഞത്. പാർവതി എന്ന വ്യക്തിയായിരുന്നില്ല യഥാർത്ഥ പ്രശ്നം. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ തെറ്റിദ്ധാരണയുടെ പുറത്തുള്ള പ്രശ്നമായിരുന്നു ഒന്ന്. മമ്മൂക്കയെ കുറിച്ചല്ല ഞാൻ പറഞ്ഞത്. പലരും അത് ഇപ്പോഴും തെറ്റിദ്ധരിച്ച് തന്നെയാണ് ഇരിക്കുന്നത്. പക്ഷേ സാരമില്ല.‘- പാർവതി പറഞ്ഞു.