എനിക്ക് ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നു, ഇനി ജോലി വേണം; തൊടുപുഴയിൽ ക്രൂരമായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ അമ്മ..!!

44

തൊഴുപുഴയിൽ ഇളയ സഹോദരൻ കിടക്കയിൽ മൂത്രം ഒഴിച്ചതിന്റെ പേരിൽ അമ്മയുടെ കാമുകൻ ക്രൂരമായി മർദിച്ചു കൊന്ന ഏഴുവയസ്സുകാരന്റെ അമ്മക്ക് എതിരെ കേസുകൾ ഒന്നും ചാർജ് ചെയ്യാത്തതിന്റെ പേരിൽ ജനരോക്ഷം കനക്കുന്നു.

കുട്ടിയുടെ അമ്മക്ക് എതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മക്ക് എതിരെ നടപടി എടുക്കാത്തതിൽ തൊടുപുഴയിൽ സ്ത്രീകളും കുട്ടികളും കറുത്ത തുണികൊണ്ട് മുഖമൂടി ധരിച്ച് പ്രതിഷേധിച്ചു.

എന്നാൽ, മാനസിക ആരോഗ്യം വീണ്ടെടുത്ത കുട്ടിയുടെ അമ്മ ഇപ്പോൾ ഏറെ സന്തോഷവതിയായി ആണ് കാണപ്പെടുന്നത് എന്ന് അടുത്ത ബന്ധുക്കൾ സൂചിപ്പിക്കുന്നത്. മകൻ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിഷമങ്ങൾ ഒന്നും അവരുടെ മുഖത്ത് ഇല്ല എന്നും വളരെ സുഖമായി ഇപ്പോൾ ഉറങ്ങാൻ കഴിയുന്നു എന്നും ഇനി നല്ലൊരു ജോലി കൂടി വേണം എന്നാണ് അവരുടെ ആഗ്രഹം എന്നുമൊക്കെയാണ് പുറത്ത് വരുന്ന വിവരങ്ങൾ.