മണിചേട്ടന്റെ വാഹനങ്ങൾ ഇങ്ങനെ കിടന്ന് നശിക്കുന്നത് കാണുമ്പോൾ ഒരു വേദന; വൈറൽ കുറിപ്പ്..!!

183

നിരവധി സിനിമ താരങ്ങൾ ഓർമ്മ മാത്രം ആകുമ്പോഴും കലാഭവൻ മണി എന്നുള്ള പേരും വ്യക്തിയും എല്ലാവരും ഒരു നടൻ എന്നുള്ളതിനെക്കാൾ ഉപരി ഒരു വികാരം ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. നാടൻ പാട്ടുകളിലൂടെ ജന മനസ്സുകളിൽ കലാഭവൻ മണി നേടിയ സ്ഥാനം മറ്റാർക്കും കീഴടക്കാൻ കഴിയാത്തത് ആണ്. കലാകാരന്മാർ ഇഷ്ടം പോലെ വന്ന് പോയിട്ടുണ്ട് എങ്കിലും മണിയുടെ പാട്ടുകൾ എന്നും വേറിട്ട് നിന്നു.

കലാഭവൻ മണി എന്ന നടൻ, നായകനും സഹ നടനും വില്ലനും ഒക്കെ ആയി ജന മനസ്സുകളിൽ നിൽക്കുമ്പോൾ അദ്ദേഹം വന്ന വഴി ഏറെ വ്യത്യസ്തമായിരുന്നു. ഓട്ടോ ഡ്രൈവർ ആയി തുടങ്ങി മിമിക്രി താരമായി തുടർന്ന് നടൻ ആയി മാറിയ മണിക്ക്, മരണത്തിന് മുന്നിൽ ജീവിതം അടിയറവ് പറയുമ്പോൾ ഒട്ടേറെ വാഹനങ്ങൾ ഉണ്ടായിരുന്നു. അതിന്റെ എല്ലാം ഇപ്പോഴത്തെ അവസ്ഥ ദയനീയം ആണ്. ആർക്കും വേണ്ടാതെ തുരുമ്പെടുത്തും പ്രളയം കീഴടക്കി എല്ലാം നശിക്കുകയാണ്. കലാഭവൻ മണി ഓര്മയായിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ആരാധകന്റെ കുറിപ്പ് വൈറൽ ആകുക ആണ്.

കുറിപ്പ് ഇങ്ങനെ,

മണിച്ചേട്ടൻ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന് 3 വർഷമാകുന്നു, എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓർമകൾ നമ്മെ തേടി എത്താറുണ്ട്, അതാകും മണിച്ചേട്ടൻ ഇപ്പോളില്ല എന്ന തോന്നൽ നമ്മളിൽ ഇല്ലാതായത്.
ഒന്നുമില്ലായ്മയിൽനിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികൾക്കും അറിയാം.

അയാൾ ഒരായുസിൽ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഇന്ന് വാട്സാപ്പിൽ കാണുകയായുണ്ടായി. ഈ ചിത്രങ്ങൾ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളവയാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാൽ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങൾ മിക്കതും പൂർണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാൻ കഴിഞ്ഞു.

ഈ വാഹങ്ങൾ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടങ്കിൽ ലേലത്തിന് വെക്കൂ, അദ്ദേഹത്തിന്റെ ആരധകർ അത് വാങ്ങിക്കോളും, ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളും.

ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന ഇന്ന് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി