മൂന്നടി മാത്രം ഉയരമുള്ള ജാനുവിനെ പ്രണയിച്ച് സ്വന്തമാക്കിയ വത്സൻ; ആ വലിയ മനസിന്റെ കഥയിങ്ങനെ..!!

27

ലോകത്തിന്റെ ഹൃദയങ്ങൾ കീഴടക്കാൻ വേണ്ടത് വലിയ സൗന്ദര്യമോ പണമോ എന്നും അല്ലെന്ന് തെളിയിക്കുകയാണ് ഈ പ്രണയിനികൾ. വലിയ മനസ്സ് മാത്രം മതിയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.

വാനോളം മനസുള്ള വത്സൻ, മൂന്നടി ഉയരം മാത്രമുള്ള ജാനു, 2018 ഡിസംബർ 2ന് ഇരുവരും മിന്നുകെട്ടി തങ്ങളുടെ പ്രണയം ജീവിതമാക്കി. ആലത്തൂരുകാരൻ വേലായുധന്റെ മകൻ വത്സൻ ആണ് പരേതനായ വേലുവിന്റെ മകൾ ആണ് ജാനു.

ഒരു ബന്ധു വഴിയാണ് വത്സൻ ജാനുവിനെ കുറിച്ച് അറിയുന്നത്, പിന്നീട് ഫോണിൽ സംസാരിച്ചു ഇരുവരും നല്ല സൗഹൃദത്തിൽ ആകുകയായിരുന്നു, തുടർന്ന് സുഹൃത്തിന് ഒപ്പം എത്തി വത്സൻ ജാനുവിനെ കാണുകയും ചെയ്തു. വയനാട്ടിൽ ജോലി ചെയ്യുന്ന വത്സനും ജാനുവും എട്ട് വർഷമാണ് പ്രണയിച്ചത്.

തുടർന്നായിരുന്നു ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശിർവാദത്തോടെ വിവാഹിതർ ആകുന്നത്. തന്റെ കുറവുകൾ എല്ലാം മറന്ന് തന്നെ സ്നേഹിച്ചു വിവാഹം ചെയ്ത വത്സനിൽ ഏറെ സന്തോഷവധിയാണ് ജാനു.