പുതിയ ഭർത്താവിന് ആശംസകൾ നേർന്ന് ദിവ്യാ ഉണ്ണി; എന്റെ ഹൃദയത്തിന്റെ രാജകുമാരൻ എന്നും സുഖമായി ഇരിക്കട്ടെ..!!

231

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ദിവ്യ ഉണ്ണി, മികച്ച അഭിനയം കൊണ്ടും അതിനൊപ്പം മികച്ച നർത്തകി കൂടി ആയിരുന്നു മലയാളികളുടെ പ്രിയ നടി ദിവ്യാ ഉണ്ണി.

വിവാഹ ശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷമായി ഒട്ടേറെ നടിമാരിൽ ഒരാൾ ആണ് ദിവ്യ ഉണ്ണിയും, 2002 ൽ അമേരിക്കൻ മലയാളിയായ ഡോ. സുധീർ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി 2017 ആഗസ്റ്റിൽ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഹൂസ്റ്റണിൽ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണിപ്പോൾ ദിവ്യാ ഉണ്ണി.

തുടർന്നാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് ആയിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹം.

ഇപ്പോഴിതാ തന്റെ പുതിയ ഭർത്താവിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ദിവ്യ ഉണ്ണി, സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്ത ചിത്രത്തിന് ഒപ്പം തന്റെ ഹൃദയത്തിന്റെ രാജകുമാരനും തന്നെ എന്നും പുഞ്ചിരിയോടെ നിർത്തുകയും ചെയ്യുന്ന അരുൺ കുമാറിന് പിറന്നാൾ ആശംസകൾ എന്നാണ് ദിവ്യ കുറിച്ചത്.

സിനിമയിൽ നിന്നും വിവാഹത്തിന് ശേഷം പിന്മാറിയ ദിവ്യ പിന്നീട് തിരിച്ചു വരവിന് ശ്രമിച്ചു എങ്കിൽ കൂടിയും പരാജയപ്പെടുക ആയിരുന്നു, തുടർന്ന് നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.

You might also like