വീടിന്റെ മുറ്റത്ത് ബാലഭാസ്കറിന്റെ ശില്പമൊരുക്കി സംഗീതാധ്യാപകൻ..!!

36

വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്കർ നമ്മളെ വിട്ട് പിരിഞ്ഞിട്ട് മാസങ്ങൾ പിന്നിടുമ്പോൾ തന്റെ ആരാധനാപുരുഷനെ നേരിൽ കാണാൻ സാധിച്ചില്ല എങ്കിലും അദ്ദേഹത്തിനായി സ്വന്തം വീടിന്റെ മുറ്റത്ത്‌ ഒരു ശിൽപം തന്നെ നിർമ്മിച്ചിരിക്കുകയാണ് ചിത്രകലാ അദ്ധ്യാപകനായ സോബിനാഥ്‌ ആണ് രാമനാട്ടുകരയിൽ വീട്ടുമുറ്റത്ത് ശില്പമൊരുക്കിയത്.

ജീവിതത്തിൽ ഒട്ടേറെ തവണ ബാലഭാസ്കറിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല, ഉറക്കമുണർന്ന് വരുമ്പോൾ എന്നും തനിക്ക് ഇനി ബാലഭാസ്കറിനെ കാണാം എന്ന് സോബിനാഥ്‌ പറയുന്നു.

കമ്പിയിൽ സിമന്റും മണലും ഉപയോഗിച്ച് ഉണ്ടാക്കിയ പ്രതിമ ഏഴ് അടിയൊളം ഉണ്ട്, മൂന്ന് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.