ഇന്നത്തെ സ്ത്രീകൾ അപമാനമാണ്, ഇങ്ങനെ ഒക്കെ ചെയ്യാൻ സ്ത്രീകൾക്ക് കഴിയുമോ; നടി ലക്ഷ്മി പ്രിയ..!!

194

കാലഘട്ടങ്ങൾക്ക് അനുസരിച്ച് പുരുഷമാരെക്കാൾ ഭീകര മുഖങ്ങൾ ആയി മാറുന്ന കാഴ്ച്ചയാണ് നമ്മൾ ദിനംപ്രതി കണ്ടുകൊണ്ട് ഇരിക്കുന്നത്. പീഢനങ്ങളും കൊലപാതകങ്ങളും എല്ലാം തുടർക്കഥ ആകുമ്പോൾ, കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ സ്ത്രീകൾ മുൻ നിരയിലേക്ക് എത്തുകയാണ്. കുറച്ചു കാലങ്ങൾക്ക് മുമ്പാണ് തൃശ്ശൂരിൽ ഭർത്താവിന് ഉറക്ക ഗുളിക നൽകി ഒമ്പത് വയസുള്ള മകളെ കാമുകന് കാഴ്ച വെച്ച അമ്മയുടെ വാർത്ത മലയാളികൾ കണ്ട് ഞെട്ടിയത്.

9 വയസുള്ള കാൻസർ രോഗിയായ കുട്ടിയെ ശാരീരിക പീഡനം നടത്തിയതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ്.

കാലങ്ങൾക്ക് അനുസൃതമായി സ്ത്രീകളിൽ വരുന്ന മാറ്റങ്ങൾ ഞെട്ടിക്കുന്നത് ആണെന്ന് നടി ലക്ഷ്മി പ്രിയ പറയുന്നു.

“ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈയിടെ നമ്മുടെ നാട്ടില്‍ നടന്ന പല സംഭവങ്ങളും പരിശോധിച്ചു നോക്കിയാല്‍ അറിയാം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

രണ്ട് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. എനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ വേണ്ടി ഞാന്‍ ഒരു ഇടവേളയെടുത്തു. അങ്ങനെയിരിക്കെയാണ് തീരുമാനം എന്ന സിനിമ എന്നെ തേടിയെത്തിയത്.

ഒരു നടി എന്ന നിലയില്‍ എനിക്ക് സമൂഹത്തിന് വേണ്ടി ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിലൂടെ എനിക്ക് സാധിക്കുമെന്ന് തോന്നി. കഥ തുടങ്ങുന്നത് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ്. പെണ്‍കുഞ്ഞുങ്ങളോട് സമൂഹം എങ്ങനെ പെരുമാറണം എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ നല്‍കുന്നത്. ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ അത് അനിവാര്യമാണെന്ന് തോന്നുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മകള്‍ക്കൊപ്പം നടക്കാന്‍ പോയപ്പോള്‍ ആയുഷ് ശര്‍മ എന്ന വ്യക്തിയെ പരിചയപ്പെട്ടു.

അദ്ദേഹം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ക്യാമ്പയിനുമായി 17000 കിലോ മീറ്ററോളം കാല്‍നടയായി യാത്ര ചെയ്യുകയാണ്. അദ്ദേഹം മകളെ കണ്ടപ്പോള്‍ എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തെപ്പോലുള്ളവര്‍ ഇത്രയും വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മളും എന്തെങ്കിലും ചെയ്യേണ്ടതല്ലേ? – ലക്ഷ്മി പ്രിയ പറയുന്നു.

Malayalam actress lakshmi priya interview

You might also like