അന്ന് അവസരങ്ങൾക്ക് വേണ്ടി മൗനം പാലിച്ചിട്ട് പിന്നീട് ചൂഷണം ചെയിതു എന്നു പറയുന്നതിൽ എന്താണ് കാര്യം; തുറന്നടിച്ച് സ്വാസിക..!!

45

2009ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തുകയും പിന്നീട് മിനി സ്ക്രീനിലെ സൂപ്പർഹിറ്റ് പരമ്പര സീതയിൽ കൂടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പെരുമ്പാവൂർ സ്വദേശിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ തേപ്പുകാരി ഇമേജ് ഉണ്ടാക്കി എടുത്ത സ്വാസിക, ജോഷി സംവിധാനം ചെയിത പൊറിഞ്ചു മറിയം ജോസിൽ എത്തി നിൽക്കുകബോൾ മികച്ച നടിമാരിൽ ഒരാൾ ആയി മുന്നേറി കഴിഞ്ഞു.

എന്നാൽ സ്ത്രീകൾ ഏതൊരു മേഖലയിൽ ആയാലും നിരവധി ചൂഷണങ്ങൾക്ക് ഇര ആകാറുണ്ട് എന്നും എന്നാൽ പറ്റില്ല അല്ലെങ്കിൽ നോ എന്ന് പറഞ്ഞാൽ തീരാവുന്ന സംഭവങ്ങളിൽ ആണ് വേഷങ്ങൾക്ക് മൗനം പാലിച്ചിട്ട് വർഷങ്ങൾക്ക് ശേഷം ചൂഷണം ചെയിതു എന്നു പറഞ്ഞിട്ട് എന്താണ് കാര്യമെന്ന് സ്വാസിക ചോദിക്കുന്നു.

അച്ഛനെയോ അമ്മയെയോ ആരെ വേണമെങ്കിലും കൂടെ കൊണ്ടു പോകാൻ കഴിയുന്ന മറ്റേത് ജോലിയുണ്ട്, അഭിനയത്തിൽ മാത്രമേ അങ്ങനെ ഉള്ളൂ സമീപനം ഉള്ളൂ.

ഈ സിനിമയിൽ ഇങ്ങനെ ഒക്കെ ചെയിതാലെ വേഷം ലഭിക്കുക ഉള്ളൂ എങ്കിൽ അത് അങ്ങോട്ട് വേണ്ട എന്നു വെച്ചാൽ പോരെ, നാണം കെട്ടിട്ട് നമുക്ക് ഒന്നും വേണ്ട എന്നുള്ള തീരുമാനം എടുത്താൽ തീരാവുന്ന കാര്യങ്ങൾ മാത്രമേ ഇവിടെ ഉള്ളു, അങ്ങനെ നമ്മളെ ആ രീതിയിൽ വേണം എന്നുള്ള രീതിയിൽ സമീപിക്കുന്നവർ ഉണ്ടാവാം, പക്ഷെ വരൊന്നും നമ്മളെ ബലമായി ഉപയോഗിക്കുക ഒന്നും ഇല്ല.

നമ്മുടെ അനുവാദം ഇല്ലാതെ, നമ്മൾ വാതിൽ തുറന്ന് കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ എത്തില്ല, സ്വാസിക ചോദിക്കുന്നു.