പുലിമുരുകന്റെ രണ്ടാം ഭാഗം വരുന്നു, ഉദയകൃഷ്‌ണയുടെ വെളിപ്പെടുത്തൽ ഇങ്ങനെ..!!

74

മലയാള സിനിമയുടെ വമ്പൻ വിജയം നേടിയ പുലിമുരുകൻ ചിത്രത്തിന്റെ രണ്ടാം ഭാഗം വരും എന്നുള്ള സൂചനകൾ നൽകി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ.

കുട്ടികൾ അടക്കമുള്ള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത 2016ൽ വൈശാഖ് സംവിധാനം ചെയിത് ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച ചിത്രമാണ് പുലിമുരുകൻ.

ജനങ്ങളെ ആക്രമിക്കുന്ന വരയൻ പുലികളെ നേരിടുന്ന മുരുകൻ എന്ന കഥാപാത്രതെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ആഗോള തലത്തിൽ 152 കോടി നേടിയ ചിത്രം തമിഴ്, തെലുങ്ക് പതിപ്പുകളും വമ്പൻ വിജയം നേടിയിരുന്നു.

കമാലിനി മുഖർജി നായികയായി എത്തിയ ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് പീറ്റർ ഹെയിൻ ആയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് ആണ് എന്നും ചിത്രം ഉടൻ ഉണ്ടായേക്കാം എന്നുമാണ് ഉദയകൃഷ്ണ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്, നേരെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടവും സൂചന നൽകിയിരുന്നു.

You might also like