ആദ്യ രാത്രി കഴിഞ്ഞുള്ള അടുത്ത ദിവസം മറക്കാൻ കഴിയാത്തത്; സംയുക്തയുമായുള്ള കിടിലം വെളിപ്പെടുത്തലുമായി ബിജു മേനോൻ..!!

48

ബിജു മേനോൻ എന്ന നടനോട് ഇഷ്ടം ഇല്ലാത്ത ആളുകൾ വളരെ കുറവ് ആയിരിക്കും. മലയാളത്തിലെ ശ്രദ്ധ നേടിയ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള ബിജു മേനോൻ , മലയാളികളുടെ ഇഷ്ട നായകന്മാരിൽ ഒരാൾ കൂടിയാണ്. മലയാളികളുടെ ഇഷ്ട താരം സംയുക്തയെ ആണ് ബിജു മേനോൻ വിവാഹം കഴിച്ചിട്ടുള്ളത്.

ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബിജു മേനോൻ തന്റെ ആദ്യ രാത്രി കഴിഞ്ഞുള്ള ഒരു രസകരമായ സംഭവം പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെയായിരുന്നു അത്.

റൂമിലേക്ക് വന്ന് ‘ബിജു ദാ ചായ’ എന്നു പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് ‘മുഴുവന്‍ കുടിക്കണ്ട’ എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി’ ചിരിച്ചുകൊണ്ട് ബിജു മേനോന്‍ പറഞ്ഞു.