ഇത് വെറും കളിയല്ല കലിപ്പ് അടക്കിയ കളി തന്നെ; ഐഎസ്എലിൽ ആദ്യ വിജയം കേരളത്തിന്..!!

57

ആറാം സീസണിൽ ആദ്യ വിജയം കേരളക്കരയുടെ അഭിമാനമായ മഞ്ഞപ്പടയ്ക്ക്. ഈ സീസണിൽ ഏറ്റവും വിലകൂടിയ താരങ്ങളെ ഇറക്കി കളിക്ക് ഇറങ്ങിയ എ ടി കെയെ പിന്നാലെ നടന്ന് ആക്രമിച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത് എന്ന് തന്നെ വേണം പറയാൻ.

എതിരാളികൾ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയപ്പോൾ ചങ്ക് തകർന്ന മഞ്ഞപ്പടയുടെ ആരാധകർക്ക് 29 മിനിറ്റിൽ മറുപടി നൽകി.

ആദ്യ ഗോൾ പെനാൽട്ടി ആയിരുന്നു എങ്കിൽ രണ്ടാം ഗോൾ വമ്പൻ ആവേശം നൽകുന്നത് തന്നെ ആയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചേ ആയിരുന്നു രണ്ടു ഗോളുകളും നേടിയത്.