ഇഴജന്തുവിന്റെ രൂപത്തിലേക്ക് മാറാൻ 58കാരൻ നടത്തിയത് 20 ശസ്‌ത്രക്രിയകൾ..!!

38

മെസ്സപ്പെട്ടോമിയൻ കഥകളിലെ നാഗദേവതകളെ ആരാധിക്കുന്ന ഒരാൾ, 58 വയസുള്ള ഇയാൾക്ക് ഏറ്റവും വലിയ ആഗ്രഹവും അത് തന്നെയാണ്. ലിംഗമില്ലാത്ത ആ നാഗദേവതയെ പോലെ ആകണം.

ടിയാമെറ്റ് ലെഗിൻ മെടുസ എന്ന ഇയാൾ, ലിംഗം ഇല്ലാത്ത ഇഴ ജന്തുവായ നാഗദേവതയായി മാറാൻ നടത്തിയതോ ഇരുപതിലേറെ ശസ്ത്രക്രിയകളും.

ലോസഞ്ചലെസ് സ്വദേശിയായ ഇയാൾ, ബാല്യകാലത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചു പൊയപ്പോൾ ഏറെ നാളും ചെലവിട്ടത് പാമ്പുകൾക്ക് ഒപ്പം ആയിരുന്നു. 54 ലക്ഷം രൂപയോളം മുടക്കി അയാൾ ഇതുവരെ ചെയിത ഓപ്പറേഷനുകൾ വഴി 18 കൊമ്പുകൾ ആണ് ഇയാൾ ശരീരത്തിൽ പിടിപ്പിച്ചത്.

കൂടാതെ, പുരുഷ ലിംഗം മാറ്റാനും നാക്കുകളിൽ കീറൽ ഇടാനും ചെവികൾ നീക്കം ചെയ്യാനും എല്ലാം ശസ്ത്രക്രിയകൾ നടത്തി.

ടെകിസാസിലെ വനങ്ങളിൽ നിന്നും ആണ് വിരൂപിയായ ഇയാളെ കണ്ടെത്തിയത്, ചെറുപ്പത്തിൽ പതിനൊന്നാം വയസ്സിൽ ഗേ ആയി സ്വയം പ്രഖ്യാപനം നടത്തിയ ഇയാളെ മാതാപിതാക്കൾ പുറത്താക്കി, പിന്നീട് ടിയാമെറ്റ് കഴിഞ്ഞത് മുത്തച്ഛന് ഒപ്പം ആയിരുന്നു. മുത്തച്ഛൻ നൽകിയതോ വേദനിക്കുന്ന ഓർമകൾ മാത്രം.

എന്നാൽ, പഠനം പൂർത്തിയാക്കിയ ടിയാമെറ്റ് തുടർന്ന് തന്റെ സ്വത്വം മറച്ചു വെച്ച് ബാങ്കിൽ ജോലി ചെയ്യുക ആയിരുന്നു, തുടർന്ന് 1997ൽ ആണ് ഇയാൾക്ക് നാഗമായി മാറാൻ ഉള്ള ആഗ്രഹം തോന്നി തുടങ്ങിയത്, തുടർന്ന് അതിനുള്ള ശ്രമങ്ങൾ നടത്തിയ തനിക്ക് എയിഡസ് പിടിപെട്ടു എന്ന് ടിയാമെറ്റ് പറയുന്നു.

എന്നാൽ, ഈ വേദന കൂടിയപ്പോൾ ആണ് സ്വത്വം വെളിപ്പെടുത്തി ജീവിക്കാൻ തീരുമാനിച്ചത് എന്നും തുടർന്ന് ഇതുവരെ നടത്തിയ നിരവധി ശസ്ത്രക്രിയയിൽ കൂടി രൂപമാറ്റം വരുത്താതെ ഉള്ള ഒരു ഭാഗവും ഇയാൾക്ക് ഇല്ല. ആറു പല്ലുകൾ നീക്കം ചെയിത ഇയാൾ ബാക്കി പല്ലുകൾ കൂർപ്പിച്ചാണ് വെച്ചിരിക്കുന്നത്.

2025ഓടെ പൂർണമായും രൂപം മാറുമെന്ന് അവകാശപ്പെടുന്ന ടിയാമെറ്റ് സ്വയം ഡ്രാഗൻ വനിത എന്നാണ് വിശേഷിപ്പിക്കുന്നത്.