സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം; എന്നാൽ തനിക് ഗോസിപ്പ് ഇഷ്ടം മറ്റൊരു താരവുമായി; സ്വാസിക പറയുന്നു..!!

100

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരം ആണ് ഉണ്ണി മുകുന്ദൻ അതിനൊപ്പം മിനി സ്ക്രീൻ പ്രേക്ഷകരുടെ അടക്കം ഇഷ്ടമുള്ള താരം ആണ് സ്വാസിക. എന്നാൽ അടുത്ത കാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ എത്തിയിരുന്നു. ഇതും വെറും വ്യാജ വാർത്ത ആണെന്ന് ആണ് സ്വാസിക പറയുന്നത്.

ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ ആണ് സ്വാസികയുടെ വെളിപ്പെടുത്തൽ. ഏത് താരവുമായി ആണ് ഗോസിപ്പ് കേൾക്കാൻ ഇഷ്ടം എന്നുള്ള അവതാരകയുടെ ചോദ്യത്തിന് തനിക്ക് അങ്ങനെ ഉള്ള ഗോസിപ്പുകൾ കേൾക്കുമ്പോൾ അത് ടോവിനോയുമായി ആണ് കൂടുതൽ ഇഷ്ടം എന്നാണ് സ്വാസിക പറയുന്നത്. അപ്പോൾ ആണ് ഉണ്ണി മുകുന്ദനുമായി ആയി ഉള്ള പ്രണയത്തെ കുറിച്ച് അവതാരകയുടെ ചോദ്യം എത്തുന്നത്.

സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം എന്ന വാർത്ത വന്നല്ലോ എന്ന് ചോദിച്ചപ്പോൾ അത്തരം വാർത്തകൾ ശുദ്ധ അസംബന്ധം ആണ് എന്നായിരുന്നു സ്വാസിക പറഞ്ഞത്. മാമാങ്കത്തിൽ ഉണ്ണിയുടെ അഭിനയം കണ്ടപ്പോൾ താൻ ഇട്ട പോസ്റ്റ് ആണ് അങ്ങനെ ഒരു ന്യൂസ് വരാൻ കാരണം ആയത് എന്നായിരുന്നു സ്വാസിക പറയുന്നത്. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോൾ അതിനുള്ള പ്രശംസ നൽകണം എന്ന് തോന്നി.

തുടർന്ന് ന്യൂസ് വന്നപ്പോൾ ആണ് ഞാൻ ആ പോസ്റ്റിൽ അങ്ങനെ ഒരു മീനിങ് ഉണ്ടെന്നു തിരിച്ചറിഞ്ഞത് തന്നെ. ഫെൽ ഇൻ ലവ് എന്നാണ് പോസ്റ്റിൽ കുറിച്ചത്. അത് ആ കഥാപാത്രത്തിനോട് ഉള്ള ഇഷ്ടം ആയിരുന്നു.

ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. ?മല്ലു സിംഗ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ…

Posted by Swasika on Friday, 13 December 2019