ഷമ്മിക്കെതിരെ നടപടിയെടുക്കരുതെന്ന് മമ്മൂട്ടി; വഴങ്ങി മോഹൻലാൽ..!!

317

മലയാള സിനിമയിലെ താര സംഘടനയായ അമ്മയിൽ കഴിഞ്ഞ ദിവസം ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ആണ് താരങ്ങൾ ഒത്തുകൂടിയത്. ജനാധിപത്യ തരത്തിൽ ഉള്ള തിരഞ്ഞെടുപ്പ് ആണ് ഇത്തവണ അമ്മയിൽ നടത്തിയത്.

മോഹൻലാൽ എതിരാളികൾ ഇല്ലാതെ വീണ്ടും പ്രസിഡന്റ് ആയ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചില വിവാദങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങളും അമ്മയോഗത്തിൽ അരങ്ങേറി. അമ്മയിൽ നടന്ന തിരഞ്ഞെടുപ്പും യോഗവും എല്ലാം നടൻ ഷമ്മി തിലകൻ മൊബൈലിൽ പകർത്താൻ ശ്രമിച്ചു എന്നുള്ള ആരോപണം ആണ് ഉണ്ടായത്.

എന്നാൽ താൻ തെറ്റൊന്നും ചെയ്തില്ല എന്നും അമ്മയുടെ ബൈലോയിൽ വീഡിയോ പിടിക്കാൻ പാടില്ല എന്നുള്ള നിർദേശങ്ങൾ ഒന്നുമില്ല എന്നും തൻ ഒളിക്യാമറ അല്ല വെച്ചത് എന്നും പരസ്യമായി ഷൂട്ട് ചെയ്തത് എന്നും ഷമ്മി തിലകൻ പറയുന്നു.

പുതുതായി ഭാരവാഹിത്വം ഏറ്റെടുത്ത താരം ആണ് പ്രസിഡന്റ് മോഹൻലാലിന്റെ മുന്നിൽ പരാതി ആയി എത്തിയത്. ജനറൽ ബോഡി യോഗ പരിപാടികൾ ആണ് ഷമ്മി ക്യാമറയിൽ പകർത്തിയത്. ഇത്തരത്തിൽ ഉള്ള പ്രവർത്തിക്ക് ഷമ്മിക്ക് എതിരെ നടപടി വേണം എന്ന് ഒരു വിഭാഗം ആളുകൾ വാദിച്ചു.

എന്നാൽ അതിന്റെ ഒന്നും ആവശ്യം ഇല്ല എന്നായിരുന്നു മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. തുടർന്ന് മമ്മൂട്ടിയുടെ അഭിപ്രായം ഒരു വിഭാഗം പിന്തുണച്ചതോടെ മോഹൻലാൽ ഈ വിഷയത്തിൽ കൂടുതൽ നടപടിയിലേക്ക് നീങ്ങിയില്ല.

തുടർന്ന് ബൈലോയിൽ എവിടെ എങ്കിലും വീഡിയോ പകർത്താൻ പാടില്ല എന്ന് പറഞ്ഞിട്ട് ഉണ്ടോ എന്ന് ഷമ്മി മീറ്റിങ്ങിൽ പരസ്യമായി ചോദിക്കുകയും ചെയ്തു. അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ലീഗൽ ആയി നേരിടേണ്ടി വരുന്ന കാര്യം ആണ്. ഈ വിഷയത്തിൽ സംഘടന തന്നോട് വിശദീകരണം ചോദിച്ചട്ടില്ല എന്നും ഷമ്മി തിലകൻ പറയുന്നു.

You might also like