ആൻ അഗസ്റ്റിന്റെ പുത്തൻ വിശേഷം അറിഞ്ഞോ; ജീവിതത്തിൽ ഏറ്റവും ആഹ്ലാദം തരുന്ന നിമിഷമെന്ന് താരം..!!

109

നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആനിന്റെ ഭർത്താവ് ആയി എത്തുന്നത്.

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. പക്വത ഇല്ലാത്ത പ്രായത്തിൽ ആയിരുന്നു തന്റെ വിവാഹം എന്നാണ് ആൻ പറയുന്നത്. ഇരുപത്തിമൂന്നാം വയസിൽ ആയിരുന്നു ആൻ ജോണിനെ വിവാഹം കഴിക്കുന്നത്.

ann augustine

പരാജയമായി മാറിയ ദാമ്പത്യ ജീവിതം ഇപ്പോൾ ഉപേക്ഷിച്ചു അഭിനയ ലോകത്തിൽ തിരിച്ചു വന്നിരിക്കുകയാണ് താരം ഇപ്പോൾ. നടൻ അഗസ്റ്റിന്റെ മകൾ ആണ് ആൻ. എന്നാൽ അച്ഛന്റെ വിയോഗത്തിൽ നിന്നും തനിക്ക് ഇതുവരെ മുക്തി നേടാൻ കഴിഞ്ഞട്ടില്ല എന്നാണ് താരം ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

എന്നാൽ തന്റെ ജീവിതത്തിൽ ഉണ്ടായ പുത്തൻ സന്തോഷം പറയുകയാണ് താരം ഇപ്പോൾ. കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയും എം എൽ എയും ആയ ശൈലജ ടീച്ചറെ കാണാൻ കഴിഞ്ഞ സന്തോഷം ആണ് ആൻ പറയുന്നത്.

കേരളക്കര കണ്ട ഏറ്റവും മികച്ച ആരോഗ്യ മന്ത്രി ആയിരുന്നു ശൈലജ ടീച്ചർ. ഒപ്പം ഉള്ളത് ഏറ്റവും മികച്ച നേതാക്കളിൽ ഒരാൾ. അവരെ കണ്ടു മുട്ടിയതിലും അവരോടൊപ്പം സന്തോഷം ചിലവഴിച്ചതിലും താൻ അനുഗ്രഹീത ആയിരിക്കുകയാണ് എന്നും ഏറെ ആഹ്ലാദമുള്ള നിമിഷം ആണെന്നും ആൻ പറയുന്നു.

ഫാൻ ഗേൾ നിമിഷം കൂടി ആണ് ഇതെന്നും ആൻ പറയുന്നു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂടിന് നായിക ആയി ആണ് താരം തിരിച്ചു വരുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവം ആയ താരം വിശേഷങ്ങൾ എല്ലാം അതിൽ കൂടി ആണ് ആരാധകർക്ക് പങ്കു വെക്കാറുള്ളത്.

You might also like