തുണിയുടെ ഇറക്കം കുറഞ്ഞു, സാനിയക്ക് എതിരെ സൈബർ അറ്റാക്ക്; ഇൻബോക്സിൽ അശ്ലീലം പറഞ്ഞ് സദാചാരവാദികൾ..!!

208

ഒരുകാലത്ത് പുതുമുഖ നായികമാർ സിനിമയിൽ ശ്രദ്ധ നേടിക്കഴിഞ്ഞാൽ പിന്നീട് അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ നൽകുക. എന്നാൽ, ഇപ്പോൾ എത്തുന്ന ഭൂരിഭാഗം നടിമാരും സിനിമയോട് ഒപ്പം മോഡലിങ്ങിൽ കൂടി ശ്രദ്ധ നൽകുന്നവർ ആണ്. കുറച്ചു ചിത്രങ്ങളിൽ നായികമാരുടെ കുട്ടിക്കാലം സഹ നടിയും ഒക്കെയായി എത്തിയ സാനിയ ഇയ്യപ്പൻ (saniya ayyappan) എന്ന നടി ശ്രദ്ധ നേടുന്നത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സാനിയ, ഇപ്പോൾ മലയാളത്തിലെ മുൻ നിര നായിക നിരയിലേക്ക് എത്തുകയാണ്.

ഡാൻസ് റിയാലിറ്റി ഷോ വഴി സിനിമയിൽ എത്തിയ സാനിയ മികച്ച ഒരു മോഡൽ കൂടിയാണ്, താൻ ചെയ്യുന്ന മോഡലിംഗ് ചിത്രങ്ങൾ കൂടി സാനിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ താൻ നിക്കർ ഇട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ഇട്ടുമുള്ള ഫോട്ടോയും വിടെയോക്കും എതിരെയാണ് സദാചാര വാദികൾ എത്തിയിരിക്കുകയാണ്. വലിയ സൈബർ ആക്രമണം തന്നെയാണ് സാനിയക്ക് എതിരെ നടക്കുന്നത്. എന്നാൽ സൈബർ പകൽ മാന്യന്മാർക്ക് മികച്ച മറുപടിയും സാനിയ നൽകുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.