എന്നെ കേറിപ്പിടിച്ചയാൾ എല്ലാ രീതിയിലും എൻജോയ് ചെയ്തു, സുഖിച്ചു; ഞാൻ അടിച്ചപ്പോൾ അയാളുടെ പ്രതികരണം തന്നെ ഞെട്ടിച്ചു; സാനിയ ഇയ്യപ്പൻ..!!

1,977

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് സാനിയ ഇയ്യപ്പൻ. ചെറിയ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം പിന്നീട് ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ നായിക ആയി എത്തിയതിൽ കൂടി ആയിരുന്നു.

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു താരം ആദ്യം ശ്രദ്ധ നേടുന്നത്. ഇപ്പോൾ മലയാളത്തിലെ മിന്നും താരമായി നിൽക്കുന്ന സാനിയ, ആരെയും കൊതിപ്പിക്കുന്ന സുന്ദരി കൂടിയാണ്.

എന്നാൽ അടുത്ത കാലത്തിൽ കോഴിക്കോട് ഒരു ചിത്രത്തിന്റെ പ്രൊമോഷന്റ ഭാഗമായി മാളിൽ കയറിയപ്പോൾ സാനിയക്കും ഗ്രെസ് ആന്റണി എന്ന നടിക്കും കാണികളിൽ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു. അന്ന് മലയാള സിനിമ പ്രേക്ഷകരടക്കം വലിയ പ്രതിഷേധം തന്നെ ആയിരുന്നു സോഷ്യൽ മീഡിയ വഴി നടത്തിയത്.

എന്നാൽ ഗ്രെസ് ആന്റണിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും തന്നെ കയറിപ്പിടിച്ച ആളെ സാനിയ ഇയ്യപ്പൻ തല്ലുന്ന വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ യഥാർത്ഥ ആളെ അല്ല സാനിയ തല്ലിയത് എന്ന തരത്തിൽ പിന്നീട് ആരോപണങ്ങൾ ഉണ്ടായിരുന്നു.

saniya iyyappan
saniya iyyappan

എന്നാൽ ഈ വിഷയത്തിൽ പിന്നീട് നടന്ന പ്രൊമോഷനിലും പ്രസ് മീറ്റിലും അടക്കം മൗനം പാലിച്ച സാനിയ എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ വിവാദങ്ങൾക്ക് എല്ലാം മറുപടി നൽകുക ആയിരുന്നു. താൻ തല്ലുന്ന വീഡിയോ വന്നതിൽ കൂടുതൽ ആളുകളും കമന്റ് ചെയ്തത് താൻ തല്ലിയ ആൾ മാറിപ്പോയി എന്നുള്ളതാണ്.

എന്നാൽ താൻ അയാളെ തല്ലുമ്പോൾ ഈ കമെന്റ് ഇടുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്ന് സാനിയ ചോദിക്കുന്നു. ഇന്നും ഇനിയും അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായാൽ തന്റെ പ്രതികരണം അങ്ങനെ തന്നെ ആയിരിക്കും. താൻ ആളുമാറി അടിച്ചത് എങ്കിൽ അടികൊണ്ടയാൾ എങ്ങനെ ആയിരിക്കും പ്രതികരിക്കുക.

എന്തിനാണ് അടിച്ചത് എന്നുള്ള ചോദ്യം അയാളിൽ നിന്നും ഉണ്ടാവും. എന്നാൽ അയാൾ ചിരിക്കുക മാത്രമായിരുന്നു ചെയ്തത്. താൻ ചെയ്യാൻ ഉള്ളത് ചെയ്തു, എൻജോയ് ചെയ്തു, ഇനി വേണം എങ്കിൽ തന്നെ അടിച്ചോ എന്നുള്ളത് ആയിരുന്നു അയാളുടെ ഭാവം.

താൻ അയാളെ വ്യക്തമായി കണ്ടിരുന്നു, കണ്ടു എന്ന് അയാൾക്ക് മനസിലായപ്പോൾ ആയിരുന്നു അയാൾ പിന്നോട്ട് മാറിയത്. അതെ സമയം വസ്ത്ര ധാരണത്തിൽ അടക്കം ഹോട്ട് ആയി പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ആൾ ആണ് സാനിയ, അതുകൊണ്ടു തന്നെ സാനിയക്ക് ഇത് തന്നെ വേണം എന്നും ഗ്രെസ് ആന്റണിക്ക് സംഭവിച്ചതാണ് തങ്ങൾക്ക് സങ്കടം ഉണ്ടാക്കിയത് എന്ന് പരിതപിക്കുന്ന ആളുകളും ഉണ്ട്.

saniya iyyappan

എന്നാൽ ഇത്തരത്തിൽ പറയുന്ന ആളുകളോട് എന്താണ് പറയേണ്ടത് എന്ന് തനിക്ക് അറിയില്ല. ചെറിയ ഡ്രസ്സ് ഇട്ട തന്നെ മാത്രമല്ലല്ലോ മുഴുവൻ മറച്ചുള്ള ഡ്രസ്സ് ഇട്ട ഗ്രെസിനെയും അവർ വെറുതെ വിട്ടില്ലല്ലോ.. അപ്പോൾ എങ്ങനെയാണ് അത് എന്റെ മാത്രം തെറ്റായി മാറുന്നത്.

ആ സംഭവത്തിന് ശേഷം ഏത് പൊതുപരിപാടിക്ക് പോയാലും ആളുകൾ ഒരു കൈ അകലത്തിൽ ആണ് നിൽക്കാറുള്ളത്. എന്നാൽ ഇപ്പോൾ ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് പോകുന്നതിൽ ഭയമുണ്ട്. ഇത് തന്നിൽ നിന്നും മാറാൻ ഇനിയും സമയമെടുക്കും. സാനിയ പറയുന്നു.

You might also like