മുൻഭർത്താവിന് പുത്തൻ കാമുകി; നാഗ ചൈതന്യയെ ഉപേക്ഷിക്കാൻ ഉണ്ടായ കാരണം സാമന്ത പറയുന്നു; വിവാഹ മോചനത്തിന്റെ കാരണം പരസ്യമാകുന്നു..!!

40,016

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വലിയ വാർത്ത ആയ വിവാഹ മോചനം ആയിരുന്നു നടൻ നാഗ ചൈതന്യയും അതുപോലെ നടി സാമന്തയും തമ്മിൽ ഉണ്ടായിരുന്നത്. ഏറെ കാലങ്ങൾ നീണ്ടു നിന്ന പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

എന്നാൽ നാല് വർഷങ്ങൾ നീണ്ടു നിന്ന വിവാഹം ജീവിതം ഇരുവരും അവസാനിപ്പിക്കുക ആയിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ സിനിമയിൽ കൂടുതൽ സജീവമായി സാമന്ത. എന്നാൽ നാഗ ചൈതന്യ ജീവിതത്തിൽ ആദ്യ നാളുകളിൽ അത്രക്കും ശുഭകരമല്ല എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്. 2017 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

2021 ഒക്ടോബറിൽ ഇരുവരും വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് കാരണം സാമന്തക്ക് പുതിയ പ്രണയം ഉണ്ടായത് ആയിരുന്നു എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം ഉള്ള വാർത്തകൾക്ക് പിന്നീട് അങ്ങോട്ട് തുടർച്ചകൾ ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ താരമൂല്യത്തിലും ഒട്ടേറെ മുന്നിലേക്ക് വരാൻ സാമന്തക്ക് കഴിഞ്ഞു. ബോളിവുഡ് സിനിമയിലും താരം സജീവമാകും എന്ന തരത്തിൽ വാർത്തകൾ എത്തുന്നുണ്ട്. ഇപ്പോൾ ഷോ വിത്ത് കരൺ ജോഹറിൽ അതിഥി ആയിരുന്നു സാമന്ത എത്തി എന്നുള്ളത് റിപ്പോർട്ട്. ഷൂട്ടിംഗ് കഴിഞ്ഞ എപ്പിസോഡ് ഉടൻ തന്നെ സംപ്രേഷണം നടക്കും.

അതെ സമയം വിവാദങ്ങൾ ഒട്ടേറെ ഉണ്ടായ ഷോ ആണ് കരണിന്റേത്. അതുകൊണ്ടു തന്നെ ഈ ഷോയിൽ നാഗ ചൈതന്യയും താനും തമ്മിൽ പിരിഞ്ഞതിന്റെ യഥാർത്ഥ കാരണങ്ങൾ തുറന്നു പറയുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്.എന്നാൽ അതിനെ എല്ലാം മറികടന്ന് നാഗ ചൈതന്യ പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ ആണ് ഇപ്പോൾ എത്തുന്നത്. ശോഭിത ധൂപാലിയ ആണ് നാഗയുടെ പുത്തൻ കാമുകി.

ദേശിയ മാധ്യമങ്ങൾ ആണ് ചില റിപ്പോർട്ട് വെച്ച് ഇരുവരും പ്രണയത്തിൽ ആണെന്ന് കണ്ടെത്തി ഇരിക്കുന്നത്. കുറച്ചു നാളുകൾക്കു മുന്നേ ഹൈദരാബാദിൽ പുത്തൻ വീട് വാങ്ങിയിരുന്നു നാഗ ചൈതന്യ. ഇവിടേക്ക് നാഗ ചൈതന്യ ശോഭിതയെ ക്ഷണിച്ചിരുന്നു എന്നും അവർ എത്തി എന്നും വാർത്തകൾ ഉണ്ട്.

കൂടാതെ ശോഭിത നായികാ ആയി എത്തുന്ന മേജർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തിൽ ശോഭിത താമസിച്ച ഹോട്ടലിൽ നാഗ ചൈതന്യയെ കണ്ടിരുന്നു എന്നും പറയുന്നു. കൂടാതെ ശോഭിത അടുത്ത സുഹൃത്തുക്കൾ മാത്രമായി തന്റെ ജന്മദിനം നടത്തിയത് ഹൈദരാബാദ് വെച്ചായിരുന്നു. അതിൽ പ്രധാന മായി എത്തിയത് നാഗ ആയിരുന്നു എന്നും പറയുന്നു. ശോഭിത എന്ന താരം മലയാളികൾക്ക് ഏറെ സുപരിചിതമാണ്.

You might also like