ഗർഭിണി ആയതിന്റെ ബുദ്ധിമുട്ടുകൾ മാറിയത് യോഗയിൽ കൂടി; ഒട്ടേറെ കുട്ടികൾക്ക് ജന്മം നൽകണം എന്നായിരുന്നു ആഗ്രഹം; ബിജു ചേട്ടൻ യോഗ ചെയ്യാൻ വിളിച്ചാൽ വരില്ല; സംയുക്ത വർമ്മ..!!

116

വളരെ കുറച്ച് ചിത്രങ്ങൾ മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും അഭിനയ ലോകത്തിൽ നിന്നും പ്രേക്ഷകർ ഇന്നും മറക്കാത്ത നായികയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായിക ആയിട്ട് ആയിരുന്നു സംയുക്ത അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

വെറും മൂന്നു വർഷങ്ങൾ മാത്രമായിരുന്നു താരം അഭിനയ ലോകത്തിൽ നിന്നത്. അഭിനയിച്ചത് വെറും പതിനെട്ട് ചിത്രങ്ങളും. താരം ഏറ്റവും കൂടുതൽ നായികാ ആയി എത്തിയത് സുരേഷ് ഗോപിക്കോപ്പം ആയിരുന്നു. അഭിനയ ലോകത്ത് മൂന്ന് വര്ഷം കൊണ്ട് പതിനെട്ട് ചിത്രങ്ങൾ ആയിരുന്നു ചെയ്തത് എങ്കിൽ രണ്ട് സംസ്ഥാന അവാർഡ് നേടിയ ആൾ കൂടിയാണ് സംയുക്ത എന്നുള്ളത് കേൾക്കുമ്പോൾ ഇന്നത്തെ താരങ്ങൾ ചിലപ്പോൾ മൂക്കത്തു വിരൽ വെച്ചിട്ടുണ്ടാകും.

തൃശൂർ കേരള വർമ്മ കോളേജിൽ പഠിക്കുന്ന കാലത്തിൽ ആയിരുന്നു സത്യൻ അന്തിക്കാട് സംയുക്ത എന്ന അഭിനയ വിസ്മയത്തിനെ കണ്ടെത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരം പിന്നീട് മധുര നൊമ്പരക്കാറ്റ് , മഴ എന്ന ചിത്രങ്ങളിൽ കൂടി വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി എടുക്കുന്നത്. നടൻ ബിജു മേനോനുമായി ഉള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയതോടെ ആയിരുന്നു സംയുക്ത എന്ന അഭിനയ ലോകത്തിൽ നിന്നും പിന്മാറുന്നത്.

അഭിനയ ലോകത്തിൽ നിന്നും പോയ സംയുക്തയെ പിന്നീട് പ്രേക്ഷകർ ഒന്ന് കാണാൻ കൊതിച്ച കാലം ഉണ്ടായിരുന്നു. എന്നാൽ ഇടക്കാലത്തിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത. ഇതൊക്കെ ആണെങ്കിൽ കൂടിയും താരം നീണ്ട വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു ഇന്റർവ്യൂ നൽകി ഇരിക്കുകയാണ്. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം വീടിനും എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്. സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഞാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല എന്നും അതുകൊണ്ടു അത്തരം ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം നൽകാൻ കഴിയില്ല എന്നുള്ള കാര്യവും സംയുക്ത പറയുന്നുണ്ട്.

പഴശ്ശിരാജയിൽ കനിഹ ചെയ്ത വേഷം ചെയ്യാൻ തനിക്ക് ക്ഷണം ഉണ്ടായിരുന്നു സംയുക്ത പറയുന്നു. കുടുംബ ജീവിതം എനിക്ക് ഭയങ്കര ഇഷ്ടം ആണ്. മക്ക ജനിച്ച് മദർ ഹുഡ് കൂടി ആസ്വദിക്കാൻ തുടങ്ങിയതോടെ ആണ് ഞാൻ കൂടുതൽ ഹാപ്പി ആയത്. യോഗ വിവാഹം കഴിഞ്ഞു രണ്ട് വർഷങ്ങൾ കഴിയുമ്പോൾ തന്നെ ചെയ്യാൻ തുടങ്ങിയിരുന്നു. ഗർഭിണി ആകുന്നതിൽ തുടങ്ങി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനെ താൻ മറികടന്നതും യോഗ വഴിയാണ്. ഒരുപാട് കുഞ്ഞുങ്ങൾക്ക് ജനം നല്കണം എന്നായിരുന്നു തന്റെ ആഗ്രഹം.

എന്നാൽ ദൈവം തനിക്ക് ദക്ഷിനെ മാത്രം ആണ് നൽകിയത്. ബിജു ചേട്ടന് യോഗയിൽ ഒന്നും വലിയ താല്പര്യം ഇല്ലായിരുന്നു. വിളിച്ചാലും വരില്ലായിരുന്നു. അതിനോട് താല്പര്യമില്ല. എന്നാൽ നമ്മൾ എന്തൊക്കെ തീരുമാനിച്ചാലും പറഞ്ഞാലും അദ്ദേഹം എടുക്കുന്ന തീരുമാനം മാത്രമേ നടക്കുകയുളൂ..

Biju menon

എനിക്ക് ബിജു ചേട്ടനോടും മകനോടും ഓവർ കെയർ ആണ്. അത് അവർക്ക് ബുദ്ധിമുട്ട് ആകുന്നുണ്ടോ എന്നുള്ള സംശയം തനിക്കുണ്ട്. തന്നെ വസ്ത്ര ധാരണത്തിൽ ചേട്ടൻ പലപ്പോഴും കളിയാക്കാറുണ്ട്. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ താൻ ധരിക്കുമെന്ന് സംയുക്ത പറയുന്നു.