രണ്ടാമൂഴം സിനിമയാകും, പ്രശ്നങ്ങൾ താൽക്കലികം മാത്രം; ശ്രീകുമാർ മേനോൻ വീണ്ടും..!!

57

മോഹൻലാലിനെ പ്രധാന വേഷത്തിൽ എത്തുന്ന രണ്ടാമൂഴം യാഥാർത്ഥ്യം ആകുമെന്ന് ആവർത്തിച്ചു ശ്രീകുമാർ മേനോൻ വീണ്ടും. പ്രശ്നങ്ങൾ താൽക്കലികം ആണെന്നും അത് പരിഹരിക്കാൻ കഴിയും എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

തെറ്റിദ്ധാരണ മൂലമാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്നും അത് പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുക ആണെന്നും തീർച്ചയായും രണ്ടാമൂഴം എത്തും എന്നും ശ്രീകുമാർ മേനോൻ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർ ഇംഗ്ലീഷ് മലയാളം തിരക്കഥ ശ്രീകുമാർ മേനോന് നൽകിയത് നാല് വർഷത്തെ കരാറിൽ ആണ്. ചിത്രവുമായി ബന്ധപ്പെട്ട് ഈ സമയ കാലവധിയിൽ വേണ്ടത്ര പുരോഗതി ഉണ്ടാകാത്തത് കൊണ്ടാണ് തിരക്കഥ തിരിച്ചു ലഭിക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസ് കോടതിയിൽ നടക്കുന്നതിനാൽ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൽക്കാലികമായി വിട്ട് നിൽക്കുക ആണ് എന്നാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ബി ആർ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

You might also like