റോയ്‌സ് തന്നെ ഒട്ടും സ്നേഹിച്ചില്ലെന്നു റിമി, അനാവശ്യ കാര്യങ്ങൾക്ക് പോലും ചുമ്മാ റിമി കരയുമെന്ന് റോയ്‌സ്; വൈറലായി വീഡിയോ..!!

159

റിമി ടോമി ഗായികയായും നടിയായും പ്രേക്ഷകർ സ്വീകരിച്ചു എങ്കിൽ കൂടിയും കൂടുതൽ ആളുകൾക്ക് സ്വീകര്യത ലഭിച്ചത് ഒന്നും ഒന്നും മൂന്ന് എന്ന മഴവിൽ മനോരമ നടത്തുന്ന ചാറ്റ് ഷോ വഴിയാണ്.

ഇരുവരെയും പരസ്പര സമ്മത വിവാഹ മോചന വാർത്ത എത്തിയതോടെ, പഴയ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അതിനൊപ്പം തരംഗമായി മാറുകയാണ് റിമിയുടെ ഭർത്താവ് റോയ്‌സ്, സ്റ്റീഫൻ ദേവസി എന്നിവർ അതിഥികൾ ആയി എത്തിയ ഒന്നും ഒന്നും മൂന്ന് എപ്പിസോഡ്.

റിമി കുസൃതി ചോദ്യങ്ങളും, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി കളം നിറയുന്ന ഷോയിൽ, ശെരിക്കും സ്റ്റീഫൻ ഭാര്യയെയും ഭർത്താവിനെയും വെള്ളം കുടിപ്പിച്ചത്.

റിമിയെയും ഭർത്താവിനെയും ചോദ്യം ചോദിപ്പിച്ച്‌ കുഴപ്പിക്കുകയാണ് സ്റ്റീഫൻ. റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് അവൾ പെട്ടെന്ന് കരയുമെന്നായിരുന്നു റോയിസിന്റെ ഉത്തരം. ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു. റോയിസിനെ കുറിച്ച്‌ പറയുമ്പോൾ ഫോൺ വിളിയാണ് പ്രശ്‌നമെന്നായിരുന്നു റിമി പറഞ്ഞത്. മാത്രമല്ല റോയിസിന് സ്‌നേഹിക്കാൻ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു.

You might also like