പിണക്കം മാറി; വേദിയിൽ റിമിക്കൊപ്പം ഏറെ സന്തോഷത്തോടെ ഭാവന; ഇതൊക്കെ ഇങ്ങനെ ആയിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ആരാധകർ..!!

406

താര പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ നമ്മൾ എന്നും കണ്ടു കൊണ്ടേ ഇരിക്കുന്നതാണ്. കാലഘട്ടങ്ങൾ മാറുന്നതിന് അനുസരിച്ചു ഇണക്കപിണക്കങ്ങൾ മാറിക്കൊണ്ടേ ഇരിക്കും. മലയാളത്തിൽ അത്ര സജീവമല്ല ഭാവന എന്ന താരം ഇപ്പോൾ. നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ ഭാവന വിവാഹ ശേഷം സജീവമല്ല.

ഇടക്കാലത്തിൽ ഭാവനയെ കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ , അതുപോലെ ടെലിവിഷൻ ഷോകൾ എന്നിവിടങ്ങളിൽ ഇപ്പോൾ സജീവമായി ഭാവന ഉണ്ട്. ഇടക്ക് തന്റെ പെൺസുഹൃത്തുക്കൾക്ക് ഒപ്പം നൈറ്റ് പാർട്ടിയിൽ ഭാവനയെ കണ്ടിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം എന്നും സുപരിചിതമായ താരം കൂടിയാണ് ഭാവന. ഇപ്പോൾ റിമി ടോമിയും ഭാവനയും ചാനൽ ഷോയിൽ എത്തിയത് ആണ് വലിയ വാർത്ത ആകുന്നത്. നേരത്തെ ഇരുവരും പിണക്കത്തിൽ ആണെന്ന് ഉള്ള വാർത്തകൾ എത്തിയിരുന്നു.

എന്നാൽ അങ്ങനെ ഉള്ളത് വെറും പാപ്പരാസി വാർത്തകൾ മാത്രമായി കാണേണ്ടി വരും. കാരണം മഴവിൽ മോനരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന ഷോയിൽ അതിഥിയായി ഇപ്പോൾ എത്തിയപ്പോൾ ഭാവനയും റിമിയും ഒരുമിച്ച് എടുത്ത് ചിത്രങ്ങളാണിത്. റിമി ടോമിയാണ് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

gopika kavya bhavana rimi tomy (1)

തിളങ്ങുന്ന കറുപ്പ് സാരിയിൽ മനോഹരിയായാണ് ഭാവന എത്തിയത്. റിമി ടോമി സൂപ്പർ ഫോറിലെ വിധികർത്താക്കളിൽ ഒരാളാണ്. സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, ജ്യോത്സന എന്നിവരാണ് ഷോയിലെ മറ്റ് വിധികർത്താക്കൾ. ജ്യോത്സനയും ഭാവനയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ്. സൂപ്പർ ഫോർ സ്പെഷ്യൽ എപ്പിസോഡിന് വേണ്ടിയാണ് ഭാവന ഇത്തവണ അതിഥിയായി എത്തിയത്.

കൂടാതെ യുവ നടൻ ഉണ്ണി മുകുന്ദനും ഷോയുടെ ഭാഗമാകുന്നുണ്ട്. മിഥുൻ രമേഷാണ് സൂപ്പർ 4 ജൂണിയേഴ്‌സിന്റെ അവതാരകൻ. ബോളിവുഡ് ഗാനത്തിനൊപ്പമായി ചുവടുവെച്ചായിരുന്നു ഭാവനയുടെ ഷോയിലേക്കുള്ള വരവ്. സാരിയിൽ അതീവ സുന്ദരിയായി എത്തിയ ഭാവന അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സുന്ദരി ഈ ഷോയിലാണെന്നായിരുന്നു താരത്തെ സ്വാ​ഗതം ചെയ്ത് റിമിയുടെ കമന്റ്.

ഇടക്കാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലേറ്റതായി വാർത്തകൾ വന്നിരുന്നു. ഭാവനയുടെ വിവാഹത്തിന് മുമ്പ് റിമി, ഭാവന, കാവ്യാ മാധവൻ എന്നിവർ ഒരുമിച്ച് വിദേശത്തടക്കം നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാവനയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ റിമി എത്തിയിരുന്നു. അടുത്തിടെ ഭാവനയെ തനിക്ക് പ്രചോദനമാണെന്ന് റിമി പറഞ്ഞിരുന്നു.

ഡയറ്റിന്റെ കാര്യത്തിൽ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ് എന്നാണ് റിമി പറഞ്ഞിരുന്നത്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങൾ വരെ ഭാവനയാണ് പറഞ്ഞുതന്നതെന്നും. വിളിക്കുമ്പോഴെല്ലാം വർക്ക് ഔട്ടിനെ കുറിച്ച് സംസാരിക്കാറുണ്ട്.

ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാൽ പോരെന്ന് ഭാവന തന്നോട് പറയാറുണ്ടായിരുന്നെന്നും റിമി പറഞ്ഞിരുന്നു. താനും ഭാവനയും തമ്മിൽ പിരിഞ്ഞിട്ടില്ലെന്നും ഇടയ്ക്കെപ്പഴോ അതിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിക്കുകയാണുണ്ടായതെന്നും റിമി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

You might also like