ഞാനൊരു നടിയല്ലേ; അതാണ് വാഹനം ഇടിച്ചിട്ട് നിർത്താതെ പോയത്; കാറിടിച്ചിട്ട് നിർത്താതെ പോയ വിഷയത്തിൽ ലൈവിലെത്തി വിശദീകരണം നൽകി ഗായത്രി സുരേഷ്..!!

155

കാർ ഇടിച്ച ശേഷം നിർത്താതെ പോയ ഗായത്രി സുരേഷിനെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടിയ വീഡിയോ ഇന്നലെ മുതൽ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ശനിയാഴ്ച ആണ് വിവാദ സംഭവം ഉണ്ടായതെന്ന് ഗായത്രി പിന്നീട് ലൈവിൽ എത്തി പറയുകയായിരുന്നു.

താനും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചു എന്ന് പറയുന്നത് സത്യം ആണെന്നും എന്നാൽ താൻ ഒരു നടിയും അതുപോലെ ടെൻഷനും ഉള്ളത് കൊണ്ട് ആണ് കാര് നിർത്താതെ ഇരുന്നത്.

എന്നാൽ ആളുകൾ തങ്ങളുടെ വാഹനത്തെ ചെയിസ് ചെയ്തതോടെ തങ്ങൾ പോയിരുന്ന വാഹനത്തിന്റെ വേഗത കൂട്ടിയെന്നും ഗായത്രി പറയുന്നു. ഗായത്രി നൽകിയ വിശദീകരണം ഇങ്ങനെ..

‘എന്റെ ഒരു വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ പങ്കുവയ്ക്കുന്നത്.

ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഞങ്ങളുടെ വണ്ടിയിൽ മറ്റൊരു വണ്ടി തട്ടി സൈഡ് മിറർ പോയി. ടെൻഷൻ കൊണ്ട് വാഹനം നിർത്തിയില്ല. കാരണം ‍ഞാനൊരു നടിയാണല്ലോ.

ആളുകൾ കൂടിയാൽ എന്താകും എന്ന് പേടിച്ചാണ് നിർത്താതിരുന്നത്. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു. ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു.

നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി പറയുന്നു.