സാമ്പത്തിക തിരിമറി നടത്തിയാണ് പുലിമുരുകന് സെൻസർ വാങ്ങിയത്; അടൂർ ഗോപാലകൃഷ്ണൻ..!!

51

മലയാള സിനിമയിൽ എക്കാലത്തെയും ചരിത്രം പറയുമ്പോൾ എന്നും ഉണ്ടാകുന്ന ചിത്രമാണ്, ടോമിച്ചൻ മുളക്പാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തിയത്.

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ ഇപ്പോൾ പുലിമുരുകൻ ചിത്രത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്- അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.