ഡബ്ല്യൂ.സി.സിക്ക് എന്റെ പിന്തുണയല്ല ഉള്ളത്, ആശംസകൾ മാത്രം, അതും അവർ ആവശ്യപ്പെട്ടതുകൊണ്ട്; പൃഥ്വിരാജ്..!!

30

മലയാളത്തിലെ നടി നടമാർക്ക് ആയി താര സംഘടനയായ അമ്മയും സിനിമ പ്രവർത്തകർക്കായി ഫെഫ്കയും ഒക്കെ ഉള്ളപ്പോൾ ആണ്, സ്ത്രീകൾക്ക് ആവശ്യമായ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നുള്ള കാരണങ്ങൾ നിരത്തിയാണ് വുമൺ ഇൻ സിനിമ കലക്ടീവ് എന്ന പുതിയ സംഘടന മലയാളത്തിന്റെ വനിതാ സിനിമ പ്രവർത്തകർ രൂപീകരിച്ചത്.

എന്നാൽ സംഘടന രൂപീകൃതം ആയപ്പോൾ തന്നെ പിന്തുണയുമായി പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്, എന്നാൽ ആ പോസ്റ്റിന്റെ പിന്നിലെ സത്യാവസ്ഥയാണ് പൃഥ്വിരാജ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

സംവിധായക അഞ്ജലി മേനോൻ ആണ് ഞങ്ങളുടെ പുതിയ സംഘടനക്ക് ആശംസകൾ അറിയിച്ചു ഒരു പോസ്റ്റ് ഇടാമോ എന്ന് ചോദിച്ചതും അതും പ്രകാരം ആണ് താൻ പോസ്റ്റ് ഇട്ടതും എന്നുമാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ.

അതുപോലെ തന്നെ അമ്മയിൽ സ്ത്രീകൾക്ക് സംസാര സ്വാതന്ത്ര്യം ഉണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നും താൻ നാല് യോഗങ്ങളിൽ പങ്കെടുത്തട്ടില്ല എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

You might also like