ഭക്ഷണം വാങ്ങാൻ പോലും കാശില്ല, ജിഷയുടെ അമ്മ സിനിമയിൽ അഭിനയിക്കുന്നു..!!

22

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ ജീവിതം ഏറെക്കാലം മാധ്യമ ചർച്ചകളിൽ ഇടം നേടിയ ഒന്നാണ്. ജിഷയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം മനസിലാക്കി നിരവധി ആളുകൾ ആണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകി എന്നുള്ള വാർത്തകൾ ഒക്കെ നേരത്തെ എത്തിയിരുന്നു. തുടർന്ന് ജിഷയുടെ അമ്മ രാജേശ്വരിയുടെ ആഡംബര ജീവിതവും സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ വകയില്ലാതെ സിനിമയിൽ അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് രാജേശ്വരി.

നിരവധി അസുഖങ്ങൾ ഉണ്ടന്നും ചികിൽസ നടത്താൻ ഒട്ടേറെ പണം വേണം എന്നും രാജേശ്വരി പറയുന്നു. കിണർ കുഴിച്ചതിലും സിസിടിവി വാങ്ങിയതിലും സ്വർണ്ണം വാങ്ങിയതിലും നിരവധി പണം ചിലവായി, അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്നുള്ള ചോദ്യം വന്നതോടെ അഭിനയിക്കാൻ തയ്യാറായത്.

പഴയ ഒരു ഇന്റർവ്യൂവിൽ ബൂട്ടി പാർലറിൽ നിന്നും ഇറങ്ങി വരുന്ന രാജേശ്വരിയുടെ വീഡിയോ വൈറൽ ആയിരുന്നു, അന്ന് അതിന് രാജേശ്വരി നൽകിയ മറുപടി, ജനിച്ചപ്പോൾ തന്നെ നല്ല ഭംഗി ഉള്ളത് കൊണ്ട് ഭ്രൂട്ടിഷൻ ചെയ്യണ്ട ആവശ്യം ഇല്ല എന്നായിരുന്നു. അതുപോലെ ചിത്രത്തിൽ പ്രായമായ ഒരു സ്ത്രീയുടെ വേഷമാണ് തനിക്കണെന്നും കൂടുതൽ വിവരങ്ങൾ അറിയില്ല എന്നും രാജേശ്വരി പറയുന്നു.