എതിരാളികളെ വിറപ്പിച്ച് സ്റ്റീഫൻ നെടുമ്പള്ളി; റെക്കോർഡ് കാഴ്ചക്കാരുമായി ലൂസിഫർ ട്രെയ്‌ലർ..!!

19

ആരാധകർ കാത്തിരുന്ന നിമിഷം ആയിരുന്നു ഇന്നലെ രാത്രി 9 മണി, കൃത്യ സമയത്ത് തന്നെ താരരാജാവിന്റെ മാസ്മരിക എൻട്രിയുമായി ട്രയ്ലർ എത്തി. ആദ്യ ഒരു മണിക്കൂറിൽ തന്നെ പത്ത് ലക്ഷം കാഴ്ചക്കാർ കടന്ന ട്രെയ്‌ലർ 9 മണിക്കൂർ കൊണ്ട് നേടിയത് 2 മില്യൺ കാഴ്ചക്കാരെ ആയിരുന്നു.

ഇപ്പോൾ യഥാർത്ഥമായ നേടിയ വ്യൂ യൂട്യൂബിൽ കൗണ്ട് ചെയ്യാൻ കഴിയാതെ സ്റ്റക്ക് ആയി നിൽക്കുകയാണ്.

എന്തായാലും പ്രൊമോഷന്റെ അവസാന വാക്ക് ആകുന്ന രീതിയിൽ തന്നെയാണ് ലൂസിഫർ ട്രയ്ലർ എത്തിയത്. ബുക്കിംഗ് ഏറെക്കുറെ ഫുൾ ആയ ലൂസിഫറിന് മലയാളത്തിൽ മറ്റൊരു സംവിധായകനും ആദ്യ ചിത്രത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ എൻട്രി തന്നെയാണ് ലൂസിഫർ വഴി കിട്ടാൻ പോകുന്നത്.

രാഷ്ട്രീയ സിനിമകളുടെ ഇതുവരെയുള്ള മുഖം മാറ്റിയെഴുതുന്ന ചിത്രം കൂടിയാകും ലൂസിഫർ.