മോഹൻലാലിനെ ചൊറിഞ്ഞ ശോഭന ജോർജ്ജിന് കിട്ടിയത് മുട്ടൻ പണി; പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുത്; അപേക്ഷയുമായി ശോഭന ജോർജ്ജ്..!!

94

പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വം ഉള്ള ആൾ ആണ് മോഹൻലാൽ, അവരുടെ കഞ്ഞിൽ മണ്ണ് വാരിയിടുന്ന ജോലി ചെയ്യരുത് എന്നും ഖാദി വ്യവസായ ബോർഡ് വൈസ് ചേയർ പേഴ്സൻ ശോഭന ജോർജ്ജ്. 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ നൽകിയ വക്കീൽ നോട്ടിസിൽ നിയമോപദേശം തേടിയ ശേഷം മറുപടി നൽകും എന്നും ശോഭന ജോർജ്ജ് വ്യക്തമാക്കുന്നു.

മോഹൻലാൽ എല്ലാവരെയും പോലെ വെറും ഒരു നടൻ മാത്രമല്ല, കേർണലും പത്മഭൂഷൻ ജേതാവും കൂടിയാണ് അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വം ഉണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഉൽപ്പന്നതിന് ഖാദിയുമായി ബന്ധമില്ല. ചർക്കയിൽ നൂൽ നൂൽക്കുന്നതായി മോഹൻലാൽ അഭിനയിച്ചാൽ ഖാദി ബോർഡിന് നഷ്ടവും സ്വകാര്യ കമ്പനിക്ക് ലാഭവവും ആണ് ഉണ്ടാക്കുക. അതുകൊണ്ടാണ് പരസ്യം പിൻവലിക്കണം എന്ന ആവശ്യവുമായി നോട്ടിസ് അയച്ചത്.

തുടർന്നാണ് പൊതു ജനമധ്യത്തിൽ തന്നെ അപമാനിച്ചു എന്ന പേരിൽ മോഹൻലാൽ അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറുപടി നോട്ടിസ് അയച്ചത്.

ഇത് നൽകാൻ ഉള്ള ശേഷി ബോർഡിന് ഇല്ല എന്നും നിയമപ്രകാരം നേരിടും എന്നുമാണ് ശോഭന ജോർജ്ജ് മാധ്യമ പ്രവർത്തകർക്ക് നൽകിയ മറുപടി.

തനിക്ക് എതിരെ പൊതു വേദിയിൽ പ്രസംഗം നടത്തിയതിൽ മാപ്പ് പറയണം എന്നും പത്ര മാധ്യമങ്ങളിൽ ഇത്തരത്തിൽ ഉള്ള കുറിപ്പ് നൽകണം എന്നും അതിന് തയ്യാറായില്ല എങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നുമാണ് മോഹൻലാൽ നോട്ടീസിൽ കൂടി ആവശ്യപ്പെട്ടത്.

കഴിഞ്ഞ നവംബറിൽ ആണ് മോഹൻലാൽ, ശോഭന ജോർജ്ജിന് നോട്ടിസ് അയച്ചത് എങ്കിലും പിന്നീടാണ് അതിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.

You might also like