ഐറ്റം എന്നു വിളിച്ച ആളുടെ അമ്മക്ക് വിളിച്ച് ഓവിയ; സംഭവം ഇങ്ങനെ..!!

30

2007ൽ പുറത്തിടങ്ങിയ കങ്കരൂ എന്ന പൃഥ്വിരാജ് നായകനായ ചിത്രത്തിൽ കൂടി സിനിമ ലോകത്ത് എത്തുകയും തുടർന്ന് തമിഴ് സിനിമയിലെ ശ്രദ്ധേയമായ നടിമാരിൽ ഒരാൾ ആയി മാറുകയും ചെയ്ത മലയാളിയാണ് ഹെലൻ നെൽസൻ എന്ന ഓവിയ. ബിഗ്‌ബോസിന്റെ തമിഴ് പതിപ്പിൽ എത്തിയതോടെയാണ് ഓവിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ വഴി ഓവിയ ആർമി വരെ ഉണ്ടായി തമിഴ് നാട്ടിൽ.

കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ദിനത്തിൽ സാമൂഹിക മാധ്യമത്തിൽ ആരാധകരോട് നേരിട്ട് ചാറ്റ് ചെയ്യുന്നതിന് ഇടയിൽ ആണ് ഒവിയയെ ആരാധകൻ ഐറ്റം എന്നു വിശേഷിപ്പിച്ചത്.

ഐറ്റം ഉങ്കമ്മ എന്നാണ് ഓവിയ ട്വിറ്ററിൽ മറുപടി നൽകിയത്.