മോഹൻലാലിനെ കടത്തി വെട്ടി താരമൂല്യത്തിൽ മമ്മൂട്ടി തെന്നിന്ത്യ കീഴടക്കി..!!

30

ജയപരാജയങ്ങൾക്ക് ശേഷം മോഹൻലാലിനെ കടത്തി വെട്ടി മമ്മൂട്ടി താരമൂല്യത്തിലും മുന്നേറുന്നു, മോഹൻലാലിനെ വെച്ച് വമ്പൻ പ്രോജെക്സ്റ്റുകൾ ഒരുങ്ങുന്നുണ്ട് എങ്കിൽ കൂടിയും, കഴിഞ്ഞ വർഷം മോഹൻലാലിന് ദുരന്ത വർഷം കൂടി ആയിരുന്നു. നീരാളിയും ഡ്രാമയും തകർന്ന് തരിപ്പണം ആയപ്പോൾ, ഒടിയൻ ആരാധകർക്ക് മാത്രം വിജയ ചിത്രമായി, ബോക്സോഫീസ് വലിയ ചലനം ഉണ്ടക്കാൻ ഒടിയനും കഴിയാതെ പോയപ്പോൾ, ആകെ സമാധാനിക്കാൻ ഉള്ളത് കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷം ആണ്.

അതുപോലെ ആരാധകർക്ക് ആവേശത്തോടെ സ്വീകരിക്കാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ എങ്കിൽ കൂടിയും ടോവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങി വലിയ താര നിരയുടെ പിൻബലത്തിൽ ആണ് ചിത്രം എത്തുന്നത്.

എന്നാൽ ഗ്രെറ്റ് ഫാദറിൽ വിജയ കുതിപ്പ് തുടങ്ങിയ മമ്മൂട്ടിക്ക് കഴിഞ്ഞ വർഷം പരാജയ ചിത്രങ്ങൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഒരേ സമയം മൂന്ന് തെന്നിന്ത്യൻ ഭാഷകളിൽ ആണ് മമ്മൂട്ടി ചുവട് ഉറപ്പിച്ചത്. യാത്രയും പേരൻപു, അബ്രഹാമിന്റെ സന്തതികൾ എല്ലാം കൂടി ആയപ്പോൾ കഴിഞ്ഞ വർഷത്തെ തുടർച്ച തുടരുകയാണ് മമ്മൂട്ടി.

അതോടൊപ്പം മധുരരാജയും മമാങ്കവും ഉണ്ടവും പോലുള്ള വമ്പൻ ചിത്രങ്ങൾ എത്തുമ്പോൾ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂ നിൽക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം.