മോഹൻലാലിന് സിംഹാസനം; മമ്മൂട്ടിക്ക് ഇരിക്കുന്നത് തറയിലും; അമ്മയുടെ ഫോട്ടോ വന്നതിന് പിന്നാലെ പുത്തൻ വിവാദം..!!

37,502

മലയാള സിനിമയിലെ താരരാജാക്കന്മാർ ആരാണെന്ന് ചോദിച്ചാൽ നിസംശയം അതിനുള്ള ഉത്തരം വരുന്നത് മമ്മൂട്ടി എന്നും മോഹൻലാൽ എന്നും ആയിരിക്കും. അതെ കാലഘട്ടത്തിൽ ഉള്ള സുരേഷ് ഗോപി അടക്കമുള്ള താരങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത കഴിഞ്ഞ നാല്പതു വർഷത്തിൽ ഏറെയായി മലയാളികളുടെ മനം കവരാൻ മറ്റൊരു താരത്തിനും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു താര സംഘടനയായ അമ്മയുടെ ജെനെറൽ ബോഡി മീറ്റിംഗ് ഉണ്ടായിരുന്നത്. വർഷങ്ങൾ ആയി അമ്മയുമായി സഹകരിക്കാതെ നിന്ന സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആണ് ഏറ്റവും പ്രാധാന്യം ഉണ്ടായിരുന്ന കാര്യം.

അതോടൊപ്പം തന്നെ സുരേഷ് ഗോപി യുടെ ജന്മദിനത്തിൽ ആയിരുന്നു ജെനറൽ ബോഡി മീറ്റിങ് വെച്ചതും. നടൻ ഷമ്മി തിലകൻ സംഘടനക്ക് എതിരെ നടത്തിയ രൂക്ഷമായ വിമർശനങ്ങളും വിജയ് ബാബു വിഷയവും എല്ലാം ആണ് കൂടുതൽ ചർച്ച ആയത്. അമ്മയിലെ താരങ്ങൾ ഒന്നിച്ചു കൂടുമ്പോൾ എല്ലാവരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കുന്നതും മറ്റും വലിയ ശ്രദ്ധ ആയി മാറാറുണ്ട്.

അത്തരത്തിൽ ഇത്തവണ എത്തിയ ഫോട്ടോ ക്ക് പിന്നാലെ ആണ് മോഹൻലാൽ മമ്മൂട്ടി ആരാധകർ തങ്ങളുടെ വാദങ്ങളുമായി എത്തിയത്. താര ജാഡകൾ മാറ്റി വെച്ച് സാധാരണക്കാരനെ പോലെ മമ്മൂട്ടി തറയിൽ ഇരിക്കുമ്പോൾ താര സിംഹാസനം കീഴടക്കിയ പ്രതീതിയിൽ ആയിരുന്നു മോഹൻലാൽ ഇരുന്നത്.

വളരെ കുറച്ചു പേര് മാത്രം ആണ് ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നത്. അവിടെ ആയിരുന്നു മോഹൻലാൽ ഉണ്ടായിരുന്നത് എങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ആയിരുന്നു മമ്മൂട്ടി ഇരുന്നത്.

മമ്മൂട്ടിയും മോഹൻലാൽ അടക്കം പ്രേക്ഷകർക്ക് ഇടയിൽ വ്യത്യസ്തമായ ആരാധക കൂട്ടം ഉണ്ടാകുമ്പോഴും സഹ പ്രവർത്തകർക്ക് ഇടയിൽ ഇരുവർക്കും ഉള്ള സ്വാധീനം ഇഷ്ടം രീതികൾ എന്നിവ ഇതിൽ നിന്നും മനസിലാക്കാൻ കഴിയും.

എന്നാൽ മോഹൻലാൽ ഇരിക്കാൻ കാരണം അമ്മയുടെ ഭാരവാഹികൾക്ക് ഒപ്പം ഇരിക്കേണ്ടത് ആയത് കൊണ്ട് ആണെന്ന് ആയിരുന്നു മോഹൻലാൽ ആരാധകർ മറുപടി നൽകുന്നത്. താര സംഘടനായ അമ്മയുടെ പ്രസിഡണ്ട് ആണ് ശ്രീ മോഹൻലാൽ. മോഹൻലാലിനൊപ്പം ഇരിക്കുന്നത് ഇടവേള ബാബു , സിദ്ദിഖ് , പ്രേം കുമാർ എന്നിവർ ആണ്.