താൻ അകത്ത് ചെല്ലുമ്പോൾ സംയുക്ത ആരോടോ കട്ടിൽ കിടന്ന് ചിരിച്ചു കളിച്ചു ഫോണിൽ സംസാരിക്കുകയാണ്; അപ്പോൾ തന്റെ ഈഗോ വർക്ക് ഔട്ട് ആയി; എന്നാൽ സംയുക്ത നൽകിയ മറുപടി തന്റെ ചെകിട്ടത് അടിക്കുന്നതുപോലെ ആയിരുന്നു; ശാന്തിവിള ദിനേശ് പറയുന്നു..!!

83,623

അഭിനയ ലോകത്തിൽ നിന്ന ചുരുക്കം കാലങ്ങൾ കൊണ്ട് തന്നെ ഒരു മികച്ച നേടിയെന്നുള്ള പേര് നേടിയെടുത്തയാൾ ആണ് സംയുക്ത വർമ്മ. 1999 മുതൽ 2002 മാത്രം ആയിരുന്നു സംയുക്ത അഭിനയ ലോകത്തിൽ ഉണ്ടായിരുന്നത്. പത്തൊൻമ്പതിനടുത്ത് സിനിമകൾ ചെയ്ത താരം 2002 ൽ ബിജു മേനോനുമായി വിവാഹം നടക്കുന്നതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറുക ആയിരുന്നു.

ശ്രീനിവാസന്റെ തിരക്കഥയിൽ ഹരി കുമാർ സംവിധാനം ചെയ്തു ജയറാമിന്റെ നായികാ ആയി സംയുക്ത എത്തിയ ചിത്രം ആയിരുന്നു സ്വയംവര പന്തൽ. ഈ ചിത്രത്തിൽ കൂടി സംയുക്തക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത ശാന്തിവിള ദിനേശ് തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുന്നതാണ് വൈറൽ ആകുന്നത്. പതിനേഴ് വർഷങ്ങൾക്ക് ശേഷം സംയുക്ത ഒരു അഭിമുഖം നൽകിയപ്പോൾ ആണ് ശാന്തിവിള ദിനേശ് സംയുക്തയുമായി ഉള്ള പഴയകാല ഓർമ്മകൾ ചികഞ്ഞെടുത്തത്. സ്വയംവര പന്തൽ എന്ന ചിത്രത്തിന്റെ ഒരു ഗാനരംഗം ചിത്രീകരണം നടക്കുകയാണ്.

ജയറാം നേരത്തെ തന്നെ എത്തി എന്നാൽ സംയുക്ത എത്തിയിരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടർ പലവട്ടം പോയി എങ്കിൽ കൂടിയും സംയുക്ത വരാൻ കൂട്ടാക്കിയില്ല. അപ്പോൾ ആയിരുന്നു തന്നോട് പോയി വിളിക്കാൻ സംവിധായകൻ പറയുന്നത്. താൻ അപ്പോൾ തന്നെ സംയുക്തയുടെ മുറിയിലേക്ക് ചെന്നു. Online Malayali Samyuktha Verma Shanthivila Dineshവാതിലിൽ മുട്ടിയ ശേഷം ആയിരുന്നു താൻ അകത്തേക്ക് ചെന്നത്. അപ്പോൾ സംയുക്ത കട്ടിലിൽ കിടന്ന് ആരോടോ ഫോണിൽ ചിരിച്ചു കളിച്ചു സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്. അപ്പോൾ അമ്മയും അസിസ്റ്റന്റും അടുത്ത് തന്നെ ഉണ്ടായിരുന്നു.

തന്നെ കണ്ടതോടെ സംസാരിക്കല്ലേ എന്ന് പറഞ്ഞുകൊണ്ട് സംയുക്ത കൈ കാണിച്ചു. ഞാൻ പിന്നേയും കുറെ നേരം അവിടെ നിന്നു. എന്നാൽ എന്നിട്ടും സംസാരം നിർത്താത്തത് കണ്ടപ്പോൾ എന്റെ ഈഗോ വർക്ക് ഔട്ട് ആയി. എഴുനേറ്റ് വന്നെയെന്നു ഞാൻ ഉച്ചത്തിൽ പറഞ്ഞു. ഉടൻ തന്നെ കട്ടിലിൽ നിന്നും എഴുനേറ്റ് ഫോൺ പൊത്തിപ്പിടിച്ചുകൊണ്ടു സംയുക്ത എന്താണ് എന്ന് ചോദിച്ചു. ഞാൻ വീണ്ടും എഴുനേറ്റ് വരാൻ വേണ്ടി പറഞ്ഞു.

ഇത് കേട്ടതോടെ ഫോൺ കട്ടിലിൽ ഇട്ട് സംയുക്ത മുറിയിൽ നിന്നും ഇറങ്ങി പോയി. താനും അവിടെ നിന്നും പൊന്നു. തുടർന്ന് സംയുക്ത സംവിധയന്റെ അടുത്ത് പോയി ആളുകളെ ഇങ്ങനെ അപമാനിക്കരുതെന്ന് പറഞ്ഞിട്ട് അതുപോലെ തന്നെ തിരിച്ചു പോയി വാതിൽ അടച്ചു. എന്നാൽ സംഭവം കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് സംയുക്ത തന്റെ ചെകിട്ടത് അടിക്കുന്നത് പോലെ ആയിരുന്നു. ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ അവിടെ തന്നെ നിന്നു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും സംയുക്ത തിരിച്ചു വന്നില്ല. പിന്നീട് കുറെ കഴിഞ്ഞപ്പോൾ നടിയുടെ അസിസ്റ്റന്റ് വന്നു പറഞ്ഞു, താൻ മോശമായി സംസാരിച്ചു എന്നും മാപ്പ് പറഞ്ഞാലേ ഇനി അഭിനയിക്കൂ എന്നുള്ളതും. എന്നാൽ ഇത് കേട്ട നിർമാതാവ് പറഞ്ഞു ലക്ഷങ്ങൾ തനിക്ക് നഷ്ടം വന്നാലും താൻ ഇക്കാര്യത്തിൽ പോയി മാപ്പ് പറയണ്ട എന്ന നിലപാടിലേക്ക് എത്തി.

പിന്നീട് സംയുക്തയുടെ അമ്മ വന്നു നടന്ന സംഭവത്തിൽ എല്ലാം ക്ഷമ ചോദിച്ചു. തുടർന്ന് താൻ വീണ്ടും സംയുക്തയെ വിളിക്കാൻ പോയി. ചെന്നപ്പോൾ തന്റെ ഒന്നും സംഭവിക്കാത്തത് പോലെ തന്റെ കൂടെ വന്നു അഭിനയിച്ചിട്ട് പോയി – ദിനേശ് പണിക്കർ പറയുന്നു.

You might also like