ഖുറേഷി അബ്രഹാമിന്റെ ആ കൂളിംഗ് ഗ്ലാസ് മോഹൻലാൽ സമ്മാനമായി നൽകിയത് ആ സൂപ്പർ താരത്തിന്..!!

444

മലയാള സിനിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് എന്നും സ്റ്റൈലിഷ് ലുക്കുകളിൽ പൊതുവേദികളിൽ അടക്കം എത്തുന്നയാൾ ആണ് മമ്മൂട്ടി. എന്നാൽ മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ അങ്ങനെ കൂളിംഗ് ഗ്ലാസ് ഭ്രമമുള്ളയാൾ അല്ല.

എന്നാൽ കൂടിയും സിനിമകളിൽ അദ്ദേഹം കൂളിംഗ് ഗ്ലാസ് വെച്ച് എത്തിയാൽ അതൊക്കെ ഒരു ട്രെൻഡ് ആയി മാറിയിട്ടും ഉണ്ട്. മലയാളികൾ ഇന്നും റൈബാൻ ഗ്ലാസ് ഓർക്കുന്നത് സ്ഫടികം സിനിമയിലെ മോഹൻലാലിൽ കൂടിയൊക്കെയാണ്.

Mohanlal

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് ലൂസിഫർ. ചരിത്രം സിനിമ ആകുന്ന മലയാള സിനിമയിൽ നിന്നും സിനിമയെ ചരിത്രം ആക്കാൻ കെൽപ്പുള്ള മോഹൻലാൽ ആയിരുന്നു നായകനായി എത്തിയത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ആയി മാസ്സ് കാണിച്ച മോഹൻലാൽ എന്നാൽ ക്ലൈമാക്സ് എത്തിയപ്പോൾ വമ്പൻ മാസ്സിവ് സീനിൽ എബ്രഹാം ഖുറേഷിയായി എത്തുന്നത്. ആ സീനിൽ കിടിലൻ കൂളിങ് ഗ്ലാസ് ഓക്കേ വെച്ച് കറുത്ത ജാക്കറ്റും ഇട്ട് മോഹൻലാൽ നടന്നു നീങ്ങുന്ന സീൻ ഇന്നും കാണുമ്പോൾ ആരാധകർക്ക് ആവേശമാണ്.

Mohanlal prithviraj

അന്ന് മോഹൻലാൽ ധരിച്ച ആ കണ്ണട വലിയ രീതിയിൽ ചർച്ച ആയിരുന്നു. അതൊന്നു കിട്ടാൻ കൊതിക്കാത്ത ആരാധകർ കുറവ് ആയിരിക്കും. എന്നാൽ ആ സീൻ കഴിഞ്ഞപ്പോൾ ആ ഗ്ലാസ് മോഹൻലാൽ ഒരാൾക്ക് സമ്മാനമായി നൽകി. ആ സമ്മാനം ഇരുകയ്യും നീട്ടി സ്വീകരിച്ചയാൾ ഇപ്പോൾ അതിനെ കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വീണ്ടും വൈറൽ ആകുന്നത്.

നടനും നിർമാതാവും ഒക്കെയായ ആദ്യമായി ലൂസിഫറിൽ കൂടി സംവിധാന കുപ്പായം അണിഞ്ഞ പൃഥ്വിരാജ് സുകുമാരന് ആയിരുന്നു മോഹൻലാൽ ആ ഗ്ലാസ് സമ്മാനമായി നൽകിയത്. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. എമ്പുരാൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കൂടാതെ ഈ സിനിമക്ക് മൂന്നാം ഭാഗവും ഉണ്ടെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

ഷാജി കൈലാസ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു; സിനിമ പ്രഖ്യാപിച്ചു മോഹൻലാൽ..!!

അടുത്ത വർഷം ആദ്യത്തോടെ ആയിരിക്കും ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുന്നത്. അതേസമയം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് പൃഥ്വിരാജ് അടുത്തതായി അഭിനയിക്കുന്നത്.