ഫോർഡും ഇന്ത്യ വിടുന്നു; രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടും..!!

350

ഇന്ത്യൻ വാഹനവിപിണിയെ ഞെട്ടിച്ചുകൊണ്ട് പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻഡ്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തിച്ചിരുന്ന ഒട്ടേറെ ആരാധകർ ഉള്ള ഫോർഡ് ഇന്ത്യ വിടുന്നു എന്നതാണ്.

പ്രമുഖ വാഹന നിർമാണ കമ്പനി ആയ ഫോർഡ് ഇന്ത്യയിൽ ഉൽപ്പാദനം നിര്ത്തുന്നു എന്ന് വാർത്ത കുറിപ്പിൽ കൂടിയാണ് അറിയിച്ചത്. ഗുജറാത്ത് സാനന്ദിൽ ഉള്ള പ്ലാന്റ് ഈ വര്ഷം അവസാനത്തോടെ നിർമാണം നിർത്തും. ചെന്നൈ എൻജിൻ നിർമാണ വിഭാഗം അടുത്ത വര്ഷം പകുതിയോടെ ഉൽപ്പാദനം നിർത്തും.

Ford stop in india

അടുത്ത വർഷം രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നും ഫോർഡ് പൂർണ്ണമായും പിന്മാറും. കഴിഞ്ഞ നാല് വർഷത്തിന് ഇടയിൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്ന രണ്ടാം വമ്പൻ വാഹന കമ്പനി കൂടിയാണ് ഫോർഡ്. 2017 ൽ ജനറൽ മോട്ടോർസ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 1948 ലാണ് ഇന്ത്യയില്‍ ഫോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്.

Ford stop in india

പ്രാദേശിക വിൽപ്പനയ്ക്കുള്ള വാഹനങ്ങളുടെ നിർമ്മാണം ഉടനടി നിർത്തുമെന്ന് പ്രഖ്യാപിച്ചു അതേസമയം കയറ്റുമതി നിർമ്മാണം സാനന്ദ് പ്ലാന്റിൽ ക്യൂ 21 2021 ലും ചെന്നൈ എഞ്ചിനും വാഹന പ്ലാന്റുകളും ക്യൂ 2 2022 ൽ അവസാനിക്കും.

എന്നിരുന്നാലും ഇറക്കുമതി ചെയ്ത സിബിയു മോഡലുകൾ വിൽക്കുന്ന പ്രവർത്തനം ബ്രാൻഡ് തുടരും കൂടാതെ ഫോർഡ് ആഗോളതലത്തിൽ പിന്തുണയ്ക്കുന്നതിനായി വരും വർഷങ്ങളിൽ ഇന്ത്യയിലെ 11000 ജീവനക്കാരുടെ ബിസിനസ് സൊല്യൂഷൻസ് ടീമിനെ ഗണ്യമായി വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അതെ സമയം ഫോർഡ് ഇന്ത്യയിൽ കുറെ വർഷങ്ങൾ ആയി പുത്തൻ വാഹനങ്ങൾ ഒന്നും ഇറക്കാൻ കഴിഞ്ഞില്ല എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. എൻഡവർ , ഫിഗോ , ഫ്രീ സ്റ്റൈൽ , ഇക്കോ സ്‌പോർട്ട് എന്നി മോഡലുകൾ ആണ് കുറെ കാലങ്ങൾ ആയി ഇന്ത്യയിൽ ഉള്ളത്.