ആ ഒറ്റക്കാരണം കൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും തന്റെ സിനിമയിൽ അഭിനയിക്കാത്തത്; രാജമൗലി..!!

114

തെലുങ്കിൽ നിന്നും ഉള്ള സിനിമകൾ മലയാളത്തിൽ ഡബ്ബ് ചെയ്തു എത്താൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി എങ്കിൽ കൂടിയും ബ്രഹ്മാണ്ഡ സിനിമകൾ കണ്ണുംപൂട്ടി പ്രേക്ഷകർ കാണാൻ തുടങ്ങിയത് രാജമൗലിയുടെ സിനിമകൾ കണ്ടത് മുതൽ ആണെന്ന് വേണം എങ്കിൽ പറയാം.

രാജമൗലി എന്ന ഒറ്റപ്പേരിൽ അത്രമേൽ ആളുകൾ സിനിമ കാണുകയും ചെയ്യും. ഇന്ത്യൻ സിനിമയുടെ മാർക്കെറ്റിൽ ലോകവ്യാപകമായ വളർച്ച ഉണ്ടാക്കിയതും രാജമൗലിയുടെ സ്ഥാനം വളരെ വലുതാണ്.

ഇന്ന് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും മോഹം ഒരു രാജമൗലി സിനിമ തന്നെ ആയിരിക്കും. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ചെയ്യുന്ന സിനിമ യാണ് ആർ ആർ ആർ.

രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കമെഴുത്താണ് ആർ ആർ ആർ. രാം ചരൺ , ജൂനിയർ എൻ ടി ആർ , അജയ് ദേവ് ഗൺ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

അടുത്ത വര്ഷം ആദ്യമായി ആണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. ആലിയാ ബട്ട് ആണ് ചിത്രത്തിൽ നായിക.

ചിത്രത്തിന്റെ പ്രൊമോഷൻ നൽകുന്നതിന്റെ ഭാഗമായി സംസാരിക്കുമ്പോൾ ആണ് രാജമൗലി മലയാള സിനിമയെ കുറിച്ച് മനസ്സ് തുറന്നത്. ഈ കൊറോണ കാലത്തിലാണ് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടതെന്ന് രൗജമൗലി പറയുകയുണ്ടായി.

എന്നാൽ താൻ മലയാള സിനിമ ഇപ്പോഴല്ല കഴിഞ്ഞ ഒരു പത്ത് വർഷത്തിലേറെയായി ശ്രദ്ധിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.  മലയാള സിനിമ പലരും റഫർ ചെയ്യാറുമുണ്ട്.

എന്നാൽ കൂടുതൽ ആളുകൾ മലയാള സിനിമ ഒ ടി ടി വഴി കണ്ടത് ഈ ലോക്ക് ഡൗൻ സമയത്ത് ആണെന്നും മാത്രം. തൻ്റെ ചിത്രത്തിൽ കഥാപാത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം.

കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് താരങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ഒരു മലയാളി നടനെ വച്ച്‌ ചെയ്യാം തമിഴ് നടനെ വച്ച്‌ ചെയ്യാം എന്ന് ആലോചിക്കാറില്ല. തീർച്ചയായും മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച്‌ ചെയ്യാൻ സാധിക്കും വിധമുള്ള കഥയും കഥാപാത്രവും വന്നാൽ അങ്ങനെ ഒരു ചിത്രം ഉണ്ടാകുമെന്നും രാജമൌലി കൂട്ടിച്ചേർത്തു.

You might also like